ന്യൂഡല്‍ഹി: സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റ് അടക്കം എല്ലായിടത്തും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. നേരത്തെ പ്രമുഖ നൃത്ത സംവിധായിക സരോജ് ഖാന് കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം നല്കുന്ന ഒരു സംഗതിയാണെന്നും പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് എം.പി രംഗത്തെത്തിയത്. കാസ്റ്റിങ് കൗച്ച് എല്ലായിടത്തും നടക്കുന്നുണ്ട്. ഇപ്പോൾ മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ് ഇപ്പോഴെന്നും രേണുക വ്യക്തമാക്കി.
കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. അത് അവർക്ക് ജീവിത മാര്‍ഗം നല്കുന്നു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് അവളെ പ്രയോജനപ്പെടുത്തുന്നത്. അതിനാൽ ഇവിടെ ആരും ലൈംഗിക ചൂഷണം നടത്തുന്നില്ല. ഒരു പെണ്‍കുട്ടിയുടെ അവസരം മറ്റൊരു പെണ്‍കുട്ടി തട്ടിയെടുക്കുന്നു. ഒരു സര്‍ക്കാര്‍ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സര്‍ക്കാരിലും അതാകാമെങ്കില്‍ സിനിമയിലും അതാകാം. ഇതൊക്കെ പെണ്‍കുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളില്‍ വീഴാന്‍ താല്പര്യമില്ലാത്തവര്ക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങള്‍ സ്വയം വില്‍ക്കുന്നതെന്നും. സിനിമയെ ഈ കാര്യത്തില്‍ കുറ്റം പറയരുതെന്നുമായിരുന്നു സരോജ് ഖാന്റെ പ്രസ്താവന. ഇത് വിവാദമായതോടെ പ്രസ്താവനയിൽ മാപ്പ് പറഞ്ഞു സരോജ് ഖാൻ രംഗത്തെത്തിയിരുന്നു.
Also read ;പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ ബന്ധുക്കളെ പൊലീസ് അവഹേളിച്ചു
Post Your Comments