കൊച്ചി :കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെയെന്ന് സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. തൊഴിലാളികുടെ പിതാവാണ് താനെന്നും അവരുടെ മാതാവ് കെ.എസ്.ആര്‍.ടി.സി ആണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ജീവനക്കാര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്കരി ഇക്കാര്യങ്ങള്‍ പറഞ്ഞത് എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ‘ഗാരിജ് പ്രസംഗ’ത്തിലാണ്.
കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഓരോ ദിവസവും ഓരോ ജീവനക്കാരന്റെയും ജോലി ചെയ്യാനാണ് തന്റെ തീരുമാനം. ഇതിനായി ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായും ജോലി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
read also: കെ.എസ്.ആര്‍.ടി.സിയിൽ വൻ അഴിച്ചുപണി; എംഡി സ്ഥാനത്തേക്ക് തച്ചങ്കരി
തൊഴിലാളികള്‍ക്കു വേണ്ടിയല്ല കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കിയതെന്നും ഇത് യാത്രക്കാര്‍ക്കു വേണ്ടിയാണെന്നും ആരും തന്നോട് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നും തച്ചങ്കരി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി കയ്യും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടി ഉള്ളതല്ലെന്നും ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടതെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിക്ക് ലോകത്തെ എല്ലാ ദുഖങ്ങളും മാറ്റാന്‍ കഴിയില്ല. അസുഖം ഉണ്ടെന്ന പേരില്‍ ഇവിടെ പലര്‍ക്കും ലളിതമായ ഡ്യൂട്ടി ഇടുന്ന രീതി ഉണ്ടായിരുന്നു. അത് നിര്‍ത്തലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments