തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ വീണ്ടും അഴിച്ചുപണി. കെഎസ്ആര്‍ടിസി എംഡിയായിരുന്ന ഹേമചന്ദ്രന് പകരം ഫയര്‍ഫോഴ്സ് എം ഡി യായിരുന്നു ടോമിന് ജെ തച്ചങ്കരിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ഇതോടെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനം ഹേമചന്ദ്രനായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവി സ്ഥാനത്തോടൊപ്പമായിരിക്കും കെഎസ്ആര്‍ടിസി എംഡി സ്ഥാനം തച്ചങ്കരി കൈകാര്യം ചെയ്യുക. ഡിജിപി എൻ.ശങ്കര്‍ റെഡ്ഡിക്ക് പോലീസിന്റെ ആധുനികവത്കരണചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവിയായിരുന്നു ശങ്കര്‍ റെഡ്ഡി.
Post Your Comments