ന്യൂഡൽഹി: ഡ്രൈവര്‍ മുസ്ലീമായതിനാൽ ബുക്ക് ചെയ്ത ടാക്സി റദ്ദ് ചെയ്ത യുവാവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒല കമ്പനി. തൊഴിലാളികളെ നിയമിക്കുന്നത് അവരുടെ ജാതിയോ മതമോ നോക്കിയല്ല. ഒരു കാരണത്താലും തൊഴിലാളികളോട് വിവേചനം കാണിക്കാൻ അനുവദിക്കില്ല. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര ഒല ടാക്സി ബുക്ക് ചെയ്യുകയും, വന്നത് മുസ്ളീം ഡ്രൈവർ ആയതിനാൽ ബുക്കിങ് റദ്ദ് ചെയ്യുകയുകയുമായിരുന്നു. ബുക്കിങ് റദ്ദ് ചെയ്തത് സ്ക്രീൻഷോട്ട് സഹിതം യുവാവ് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒരു ജിഹാദിക്ക് പണം നല്കാന് താല്‍പ്പര്യം ഇല്ലാത്തതിനാല്‍ താന്‍ ബുക്ക് ചെയ്ത ഒല റദ്ദ് ചെയ്തു എന്നതായിരുന്നു ട്വീറ്റ്.
also read: ഡ്രൈവര്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത; പുതിയ ആപ്പുമായി യൂബര്‍
സമൂഹമാധ്യമങ്ങളിൽ ട്വീറ്റ് ഏറെ ചർച്ചാവിഷയമായി.ഇതിനെ തുടർന്നാണ് ജീവനക്കാരനെ പിന്തുണച്ചുകൊണ്ട് ഒല തന്നെ രംഗത്തെത്തിയത്. എല്ലാ ജീവനക്കാരെയും ഗുണഭോക്താക്കളെയും ഒരുപോലെയാണ് തങ്ങൾ കാണുന്നതെന്നും ഒല പ്രതികരിച്ചു. യുവാവിന്റെ പോസ്റ്റ് വൈറലായതോടെയായിരുന്നു ഒല പ്രതികരണവുമായി രംഗത്തെത്തിയത്.
Post Your Comments