കൊച്ചി: ഡ്രൈവര്‍മാര്‍ക്കൊരു സന്തോഷ വാര്‍ത്ത. ഡ്രൈവര്‍മാര്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള ഒരു ആപ്പാണ് യൂബര്‍ വികസിപ്പിച്ചെടുത്തത്. സമീപ പ്രദേശത്ത് കൂടുതല്‍ ട്രിപ്പുകള്‍ക്കുള്ള അവസരത്തെക്കുറിച്ച് അറിയുവാനും അവസരങ്ങള്‍ക്കായി ഡ്രൈവര്‍ ശ്രമിക്കുമ്പോള്‍ ശുപാര്‍ശ ചെയ്യുന്ന മേഖലയിലേക്കു പോകാനുള്ള അവസരവും പുതിയ ആപ്പിലുണ്ടാകും.
തങ്ങളുടെ പങ്കാളികള്‍ക്ക് എന്താണാവശ്യമുള്ളതെന്നു ശ്രദ്ധിച്ച് അതിന്റെ അടിസ്ഥാനത്തിലാണിതു വികസിപ്പിച്ചത്. ഇതിന്റെ ആഗോള ബേറ്റാ അവതരണത്തില്‍ ബംഗലൂരുവില്‍ നിന്നുള്ള നൂറിലേറെ പങ്കാളികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും ഓരോ പ്രതികരണവും പ്രാധാന്യത്തോടെ കണക്കിലെടുത്തുവെന്നും ഓരോ ട്രിപ്പിലും തങ്ങള്‍ക്ക് എന്തു വരുമാനം ലഭിച്ചു എന്നു പരിശോധിക്കാന്‍ പുതിയ ആപ്പ് സഹായകമാകുമെന്നും യൂബര്‍ ഇന്ത്യാസൗത്ത് ഏഷ്യാ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.
ഭാവിയിലെ അവസരങ്ങളെക്കുറിച്ച് അറിയുവാനും യൂബറിനു പുറത്ത് തങ്ങള്‍ എന്തു ചെയ്യുന്നു എന്നു വ്യക്തമാക്കുന്ന പ്രൊഫൈല്‍ നല്‍കുവാനും യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം അറിയുവാനും പുതിയ ആപ്പില്‍ സൗകര്യങ്ങളുണ്ട്. കൊച്ചിയിലെ തെരഞ്ഞെടുത്ത ഡ്രൈവര്‍ പങ്കാളികള്‍ക്കാണ് നിലവില്‍ പുതിയ ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.
Post Your Comments