ഡൽഹി: ഇന്ത്യന്‍ സമൂഹത്തിന് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവുമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ, രാജ്യത്തെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലോകത്ത് പലയിടത്തും പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടും പാഴ്‌സികള്‍ ഇന്ത്യയില്‍ ഒരു സുരക്ഷിത താവളം കണ്ടെത്തിയെന്നും അവര്‍ രാജ്യത്ത് സന്തോഷത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്ക് ഒരു മതന്യൂനപക്ഷത്തോടും യാതൊരു വിവേചനവും ഇല്ലെന്നതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്റെ പങ്കുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളിലും പ്രധാനമന്ത്രി പ്രതികരിച്ചു. ഏത് തെളിവുകളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും ചില സംഭവങ്ങള്‍ കൊണ്ട് മാത്രം ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം തെറ്റില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments