തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് മെഡി.കോളേജ് പ്രിന്‍സിപ്പാളിന് ഐജി കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം ലിഗയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍, നാല് ഡിവൈഎസ്പിമാര്‍, ആറ് സി.ഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട്, കണ്‍ട്രോള്‍ റൂം, ആറ്റിങ്ങല്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാരാണ് സംഘത്തിലുള്ളത്.
Post Your Comments