Latest NewsKeralaNews

സീറോ വെയ്‌സ്റ്റ്’നഗരമായി മാറാനൊരുങ്ങി ഈ നഗരസഭ

കല്‍പ്പറ്റ: സീറോ വെയ്‌സ്റ്റ്’നഗരമായി മാറാന്‍ കല്‍പ്പറ്റ നഗരസഭ ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം. ആദ്യഘട്ടത്തില്‍ ആറുമാസത്തിനുള്ളില്‍ നഗരസഭയിലെ 12 വാര്‍ഡുകളില്‍ സീറോ വെയ്‌സ്റ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയില്‍ പദ്ധതിയുടെ ഭാഗമായി സീറോവെയ്‌സ്റ്റ് ഓണ്‍ഗ്രൗണ്ട് കാമ്പ്യയിന് തുടക്കമായി. പദ്ധതി വിശദീകരിച്ചുകൊണ്ട് ശില്‍പശാലയും നടത്തി. പദ്ധതിയുടെ ഭാഗമായി ശരിയായ മാലിന്യ പരിപാലന സംസ്‌ക്കാരം വളര്‍ത്തിയെടുക്കും.

read also: തെരുവ് കയ്യേറ്റത്തിന് പൊതുമരാമത്തു വകുപ്പിന്റെയും നഗരസഭയുടെയും പിന്തുണ; ബി.ജെ.പി

പൂര്‍ണമായും മാലിന്യം വലിച്ചെറിയുന്ന സംവിധാനം ഒഴിവാക്കും. കൂടാതെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട ജൈവമാലിന്യ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യും.പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന വാര്‍ഡുകള്‍ നഗരസഭാകൗണ്‍സില്‍ യോഗം ചേര്‍ന്ന് അടുത്ത ദിവസം തെരഞ്ഞെടുക്കും. ഓരോവാര്‍ഡിലും പദ്ധതി നടപ്പാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും. തുടര്‍ന്ന് നഗരസഭാതലത്തില്‍ പദ്ധതിക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ടീം രൂപികരിക്കും.

വാര്‍ഡ്തല യോഗങ്ങള്‍ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരുടെ പങ്കാളിത്തത്തോടെ നടത്തി. സമയബന്ധിതമായി പദ്ധതി പൂര്‍ത്തികരിക്കും. കല്‍പ്പറ്റ നഗരസഭാഹാളില്‍ നടത്തിയ ശില്‍പശാലയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷയായി. സംസ്ഥാന ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാജി ക്ലമന്റ് പദ്ധതി വിശദീകരിച്ചു. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മാളുകുട്ടി, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ എ കെ രാജേഷ്,രാജേന്ദ്രന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അനൂപ്, സാജിയോ ജോസഫ്, നഗരസഭ വൈസ്‌ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍ എന്നിവരുംപി പി ആലി, വി ഹാരിസ്, കെ ടി ബാബു, പി വിനോദ് എന്നിവരുള്‍പ്പടെയുള്ള നഗരസഭാംഗങ്ങളും ശില്‍പ്പശാലയില്‍ പങ്കെടുത്തു സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button