Latest NewsKeralaNewsIndia

വിദേശ വനിതയുടെ കൊലപാതകം: സംസ്ഥാന പോലീസിനെ കുറ്റപ്പെടുത്തി ചെന്നിത്തല:

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തിൽ സംസ്ഥാന പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല. ലിഗയെ കാണില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച ഭര്‍ത്താവിനോടും സഹോദരിയോടും തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ മറുപടിയാണ് പൊലീസ് നല്‍കിയതെന്ന ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. നിയമസഭ നടക്കുന്ന സമയത്ത് ലിഗയുടെ സഹോദരി തന്നെ വന്ന് കണ്ട് സഹായം ആവശ്യപ്പെട്ടുവെന്നും ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഡിജിപിയെ വിളിച്ച്‌ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

also read: ‘വിദേശ വനിത’യുടെ മരണം: അന്വേഷണം വെല്ലുവിളിയെന്ന് ഡിജിപി ബെഹ്‌റ

ലിഗയെ കാണാനില്ലെന്ന പരാതിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ അവരെ ജീവനോടെ തന്നെ കണ്ടെത്താമായിരുന്നു. മുഖ്യമന്ത്രി ഇവരെ കാണാന്‍ തയ്യാറാകാതിരുന്നതും തീർത്തും തെറ്റായ നടപടിയാണ്. പോയി. ഒറ്റപ്പെട്ട, പരിചയമില്ലാത്ത സ്ഥലത്ത് ഇവര്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ വാദത്തില്‍ കഴമ്പുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button