KeralaLatest NewsNews

ഹര്‍ത്താലിനിടെ ആക്രമണവും പഫ്സ് മോഷണവും: ഒടുവിൽ സംഭവിച്ചത്

മലപ്പുറം: താനൂരില്‍ ജനകീയ ഹര്‍ത്താലിനിടെ ബേക്കറി ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. കെ.ആര്‍. ബേക്കറിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. താനൂര്‍ പുതിയ കടപ്പുറം പക്കിചീന്‍റെ പുരയ്ക്കല്‍ റാസിഖ് (21), കോര്‍മന്‍ കടപ്പുറം വലിയതൊടി പറമ്പില്‍ അഫ്‌സാദ് (22), പുത്തന്‍തെരു ചിറ്റകത്ത് സൈദ് അഫ്രീദി തങ്ങള്‍ (19), എടക്കടപ്പുറം മമ്മാലിന്റെ പുരയ്ക്കല്‍ ജുനൈദ് (24), ആല്‍ബസാര്‍ ചോയീന്റെ പുരയ്ക്കല്‍ നിയാസ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡ്‌ചെയ്തു.

10 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവരില്‍ ചുമത്തിയിട്ടുള്ളത്. പൂട്ടുപൊളിച്ച്‌ അകത്തുകടന്ന് സാധനങ്ങള്‍ നശിപ്പിക്കുന്നതും എടുത്തുകൊണ്ടുപോകുന്നതുമായ സംഭവത്തിന്‍റെ വ്യക്തമായ വീഡിയോദൃശ്യം ലഭിച്ചത് ബേക്കറിയിലെ സിസിടിവിയില്‍ നിന്നായിരുന്നു. ബേക്കറി ആക്രമിച്ച്‌ കൊള്ളയടിച്ച സംഭവത്തിന്‍റെ വീഡിയോദൃശ്യത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ഈ സംഭവത്തില്‍ ഇനിയും കുറച്ചുപേര്‍കൂടി അറസ്റ്റിലാകാനുണ്ട്.

അതിനിടെ ഹര്‍ത്താലില്‍ തിരൂരില്‍ അക്രമംനടത്തിയ കേസില്‍ ആറുപേരെ തിരൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു. വി.പി. പുരത്തെ കാവിലങ്ങുവീട്ടില്‍ അബ്ദുള്‍വഹാബ് (29), ബി.പി. അങ്ങാടി കോലൂപ്പാലത്ത് പന്തല്‍വര്‍ക്‌സ് നടത്തുന്ന കൊടക്കല്‍ സ്വദേശി തൊട്ടിയാലില്‍ മൊയ്തീന്‍ (ഉണ്ണി-34), കൂട്ടായി ആശാന്‍പടി സ്വദേശി ചേലക്കല്‍ യാസിര്‍ അറഫാത്ത് (24), കൂട്ടായി ആശാന്‍പടിയിലെ ചക്കന്റാട്ടില്‍ ജംഷാദ് (35), തിരൂര്‍ ആലിന്‍ചുവട് സ്വദേശി കല്ലേരി മുഹമ്മദ് അഷ്‌റഫ് (48), ബി.പി. അങ്ങാടി ചെപ്പോന്റെ പറമ്ബില്‍ ഫൈസല്‍ (മച്ചാന്‍ ഫൈസല്‍-35) എന്നിവരെയാണ് എസ്.ഐ. സുമേഷ് സുധാകറും സംഘവും അറസ്റ്റ്‌ചെയ്തത്. ഇവരെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button