Latest NewsKeralaIndiaNewsInternationalGulf

കുവൈറ്റില്‍ പൊതുമാപ്പ് കാലാവധി അവസാനച്ചു: ഇനി കനത്ത പരിശോധന

കുവൈറ്റ് സിറ്റി:  നിയമാസുസൃതമായ താമസ രേഖകളില്ലാതെ കുവൈറ്റില്‍ കഴിഞ്ഞിരുന്ന വിദേശികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ച പൊതുമാപ്പ് സമയം അവസാനിച്ചു. കഴിഞ്ഞ ജനുവരി 29നാണ് ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രേഖകളില്ലാതെ കുവൈറ്റില്‍ താമസിക്കുന്നവര്‍ക്കായി പൊതു മാപ്പ് പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ താമസമാക്കിയവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്തു നിന്നും തിരികെ പോകുവാനും പിഴയടച്ച ശേഷം രേഖകള്‍ തയാറാക്കുവാനുമായി 25 ദിവസമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ എംബസികളുടെ അഭ്യര്‍ഥന മാനിച്ച് രണ്ടു മാസത്തേക്ക് കാലാവധി നീട്ടിയിരുന്നു.

 

1,54,000 പേരാണ് പൊതു മാപ്പ് പ്രഖ്യാപിക്കുമ്പോള്‍ ഇഖാമയില്ലാതെ താമസിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പൊതു മാപ്പിനായി മുന്നോട്ടു വന്നില്ലെന്നും അധികൃതര്‍ പറയുന്നു. അതില്‍ 27000 ഇന്ത്യക്കാരുള്ളതില്‍ 15000 പേര്‍ നാട്ടിലേക്ക് തിരികെ പോവുകയും 5000 പേര്‍ പിഴയടച്ച് നിയമവിധേയമായി തുടരുകയും ചെയ്തു. 11000 ഔട്ട് പാസുകളാണ് പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കായി ഇന്ത്യന്‍ എംബസി വിതരണം ചെയ്തത്. ഇവര്‍ക്ക് വിമാനത്താവളത്തിലോ മറ്റു പരിശോധനയിലോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇത്തരത്തില്‍ സ്വന്തം ദേശത്തേക്ക് തിരികെ പോയവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്ക് രാജ്യത്തേക്ക് തിരികെ വരുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും വരും ദിവസങ്ങള്‍ കര്‍ശന പരിശോധന നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button