KeralaLatest NewsNews

ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ അഖില

വാരാപ്പുഴ: ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ അഖില. മജിസ്ട്രേറ്റിന് മുമ്പില്‍ പൊലീസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില വ്യക്തമാക്കി.ശരിയായ രീതിയില്‍ ശ്രീജിത്തിനെ ലേഡി ഡോക്ടര്‍ പരിശോധിച്ചില്ല. പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നു.

പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ശ്രീജിത്തിനെ പരിശോധിച്ചിട്ടില്ലെന്ന് അഖില പറഞ്ഞു. നേരത്തെ ഉണ്ടായ പരിക്കാണെന്ന തരത്തിലാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. മെഡിക്കല്‍ പരിശോധനക്ക് പോയപ്പോള്‍ ഡോക്ടര്‍ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു നല്‍കി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഖില ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button