Latest NewsNewsIndiaSports

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച ആ വലിയ കലാപത്തെ കുറിച്ച് സേവാഗ്

മുംബൈ: ഇന്ത്യന്‍ ക്രക്കറ്റിനെ തന്നെ പിടിച്ചുകുലിക്കിയ വിവാദമായിരുന്നു സൗരവ് ഗാംഗുലിയും ഗ്രേഗ് ചാപ്പലും തമ്മിലുള്ള തര്‍ക്കം. സൗരവ് ഗാംഗുലിക്കെതിരെ ഗ്രെഗ് ചാപ്പല്‍ ബി.സി.സി.ഐയ്ക്ക് എഴുതിയ ഇ-മെയില്‍ ആണ് വിവാദത്തിന് തുടക്കം കുറിച്ചത്. ആ മെയിലിനെ കുറിച്ചുള്ള വിവരങ്ങള്‍ ഗാംഗുലിക്ക് ചോര്‍ത്തി നല്‍കിയത് താനായിരുന്നുവെന്ന് സേവാഗിന്റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശനത്തിനിടെയാണ് സെവാഗ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാംഗുലിയും ചാപ്പലും തമ്മിലുളള പോരിന് തുടക്കമിട്ടത് ബിസിസിഐയ്ക്ക് അയച്ച ആ മെയിലായിരുന്നു. ‘മത്സരത്തിനിടയില്‍ എനിക്ക് കഠിനമായ വയറുവേദന വന്നു. അഞ്ചു ഓവറിന്റെ ഇടവേള വേണമെന്ന് ഞാന്‍ അമ്പയറോട് ആവശ്യപ്പെട്ടു. അമ്പയര്‍ അത് അനുവദിച്ചു. തുടര്‍ന്ന് ഞാന്‍ വിശ്രമിക്കാന്‍ പോയി. ആ സമയത്ത് ഞാന്‍ ചാപ്പലിന്റെ അരികിലാണ് ഇരുന്നത്. അദ്ദേഹം ഒരു ഇ-മെയില്‍ അയക്കുന്ന തിരക്കിലായിരുന്നു. അദ്ദേഹം ബി.സി.സി.ഐയ്ക്കാണ് എഴുതുന്നതെന്ന് എനിക്ക് മനസ്സിലായി. ഉടനത്തന്നെ ഞാന്‍ ഇക്കാര്യം ദാദയുടെ ശ്രദ്ധയില്‍ പെടുത്തി. സെവാഗ് പറയുന്നു.

സച്ചിന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയിലും ചാപ്പലിനെ വിമര്‍ശിക്കുന്നുണ്ട്. ഗ്രെഗ് ചാപ്പല്‍ പ്രതിസന്ധിയിലാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് പിന്നീട് തിരിച്ചുവന്നത് മൂന്നു വര്‍ഷമെടുത്താണെന്ന് ഹര്‍ഭജന്‍ സിംഗ് ഒരിക്കല്‍ പറഞ്ഞിരുന്നു. ചാപ്പലിന് അദ്ദേഹത്തിന്റേതായ അജണ്ടയുണ്ടായിരുന്നെന്നും എല്ലാ കാര്യങ്ങളും വ്യക്തിപരമായാണ് എടുക്കുകയെന്നും സഹീര്‍ ഖാനും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button