Latest NewsArticleNews Story

സിപിഐ കൃഷിയിറക്കിയ ഭൂമി തിരിച്ചു പിടിയ്ക്കാന്‍ സന്തോഷ് മാധവന്‍; കൂട്ടിനു സിപിഎം നേതാവും

വിവാദ സ്വാമി സന്തോഷ് മാധവന്റെ തരിശു ഭൂമികളില്‍ സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷി ഇറക്കുകയാണ്. എന്നാല്‍ തന്റെ ബിബാമി പേരിലുള്ള സ്വത്തുക്കള്‍ തിരിച്ചു പിടിയ്ക്കാന്‍ സന്തോഷ്‌ മാധവന്‍ നീക്കം തുടങ്ങി. തന്റെ പ്രതാപകാലത്ത് ബിനാമി പേരില്‍ വാങ്ങിക്കൂട്ടിയ പാടശേഖരങ്ങള്‍ തിരികെ പിടിക്കാന്‍ വടയാറില്‍ കര്‍ഷകരെ വീടുകളില്‍ ചെന്ന് കാണുകയാണ് ഈ താരം. സ്വാമിയ്ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊണ്ട് സിപിഎമ്മിന്റെ പഞ്ചായത്ത് അംഗവും കൂടെയുണ്ടെന്നാണ് ആരോപണം.

സിപിഐയാണ് തരിശായി കിടന്ന ഭൂമിയില്‍ കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി നിരന്തരം കൃഷിയിരക്കുന്ന ഈ ഭൂമി തിരിച്ചി പിടിക്കുകയാണ് സന്തോഷ്‌ മാധവന്റെ ലക്‌ഷ്യം. അതിനായി കൂടെ കൂട്ടിയത് സിപിഎമ്മിന്റെ ജനപ്രിയനായ പഞ്ചായത്ത് അംഗത്തെയും. ഇന്നലെ ഏകദേശം പത്തിലധികം കര്‍ഷകരുടെ വീടുകളിലാണ് ഇവര്‍ എത്തിയത്. സന്തോഷ് മാധവന്‍ എന്നപേരില്‍ വാങ്ങിയത് അഞ്ച് ഏക്കറില്‍ താഴെയുള്ള കൃഷിയിടം മാത്രമാണ്. വാങ്ങിക്കൂട്ടിയിരിക്കുന്ന 160 ഏക്കറിലധികം വരുന്ന സ്ഥലങ്ങള്‍ ബിനാമി പേരിലാണ്. ഈ ഭൂമിയിലാണ് മൂന്നു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ സഹായത്തോടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. കൃഷിയില്‍ നിന്ന് തരക്കേടില്ല വരുമാനവും ഇവര്‍ക്ക് കിട്ടിയിരുന്നു. വരും നാളുകളില്‍ ഇവിടെയെല്ലാം കൃഷിയിറക്കണമെങ്കില്‍ വ്യവസ്ഥകളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് മാധവന്‍ എത്തിയത്.

വടയാര്‍ മേഖലയില്‍ ഏറെ ജനപ്രിയനായ പഞ്ചായത്ത് അംഗത്തെ കൂട്ടുപിടിച്ച് തന്റെ വഴികള്‍ സുഗമമാക്കുകയാണ് സ്വാമി. എന്നാല്‍ സ്വാമിയുടെ കൂടെ പോയ പഞ്ചായത്ത് അംഗത്തോട് പാര്‍ട്ടി നാളെ എന്തുനിലപാട് സ്വീകരിക്കുമെന്നുള്ള കാര്യം കാത്തിരുന്നു കാണേണ്ടതാണ്. ഒരുകാലത്ത് വൈക്കത്തിന്റെ നെല്ലറകളായ വടയാര്‍ പാടശേഖരങ്ങള്‍ പലതും ബിനാമി പേരുകളിലാണ് നിലകൊള്ളുന്നത്. ഇതിന്റെ അവകാശികള്‍ ആരൊക്കെയാണെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനുപോലും പിടിയില്ല. ഭൂമി കര്‍ഷകര്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പാടില്ലാത്ത അവസ്ഥയാണ്. ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച്‌ ഭൂമി തിരിച്ചുപിടിക്കാനാണ് സന്തോഷ് മാധവന്‍ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button