Uncategorized

ലൈംഗിക പീഡനം: ക്രി​മി​ന​ല്‍ നി​യ​മത്തില്‍ വരുത്തിയ ഭേ​ദ​ഗ​തിയില്‍​ രാഷ്​ട്രപതി ഒപ്പുവെച്ചു

ന്യൂ​ഡ​ല്‍​ഹി: കത്വ ഉന്നാവോ​ സം​ഭ​വ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം അണപൊട്ടിയതിന് പിന്നാലെ 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ല്‍ ​വ​ധ​ശി​ക്ഷ ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ ക്രി​മി​ന​ല്‍ നി​യ​മത്തില്‍ വരുത്തിയ ഭേ​ദ​ഗ​തിയില്‍​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ ഒപ്പുവെച്ചു.
മ​റ്റു ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ലെ ശി​ക്ഷ​ക​ള്‍​ക്ക്​​ കാ​ഠി​ന്യം കൂ​ട്ടു​ന്ന ഭേ​ദ​ഗ​തി​ക​ളും ഒാ​ര്‍​ഡി​ന​ന്‍​സി​ലു​ണ്ട്.

ALSO READ:കത്വാ പീഡനം; കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പോ​ക്​സോ നി​യ​മം എ​ന്നി​വ ​ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നു​ള്ള ഒാ​ര്‍​ഡി​ന​ന്‍​സി​ന്​ രാഷ്​ട്രപതി അംഗീകാരം നല്‍കിയത്​. ബ​ലാ​ത്സം​ഗക്കേസുകള്‍ കൈക്കാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ സ്​ഥാപിക്കണമെന്നും എല്ലാ പൊലീസ്​ സ്​റ്റേഷനുകളിലും ആശുപത്രികളിലും പ്രത്യേക ഫൊറന്‍സിക്​ കിറ്റുകള്‍ ലഭ്യമാക്കണമെന്നും നിയമഭേദഗതിയില്‍ ആവശ്യപ്പെടുന്നു. 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​താ​ല്‍ 20 വ​ര്‍​ഷ​ത്തെ ക​ഠി​ന​ത​ട​വോ ആ​ജീ​വ​നാ​ന്ത ത​ട​വോ വ​ധ​ശി​ക്ഷ​യോ ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​യ​മ​ഭേ​ദ​ഗ​തി.

16 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യാ​ല്‍ ചു​രു​ങ്ങി​യ ശി​ക്ഷാ​കാ​ല​യ​ള​വ്​ 10 വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന്​ 20 വ​ര്‍​ഷ​മാ​ക്കി വ​ര്‍​ധി​പ്പി​ച്ചു. പ്ര​തി​ക​ള്‍​ക്ക്​ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​ക്കു​ള്ള അ​വ​സ​രം എ​ടു​ത്തു ക​ള​യു​ന്ന​തും കൂ​ടി​യാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ചു​രു​ങ്ങി​യ ശി​ക്ഷ ഏ​ഴ്​ വ​ര്‍​ഷം ക​ഠി​ന​ത​ട​വ്​ എ​ന്ന​ത്​ 10 വ​ര്‍​ഷ​മാ​ക്കി. ഇ​ത്​ പ​ര​മാ​വ​ധി ​ജീ​വ​പ​ര്യ​ന്തം വ​രെ നീ​ട്ടാനും ഒാര്‍ഡിനന്‍സ്​ നിര്‍ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button