കൊല്ലം: അവധിക്കാല യാത്രയ്ക്ക് ഈ ബീച്ച് തിരഞ്ഞെടുക്കുന്നവർ ജാഗ്രതെ. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറിയിരിക്കയാണ് കൊല്ലം ബീച്ച്. നിയന്ത്രണങ്ങള്‍ ഒട്ടനവധി ഉണ്ടെങ്കിലും അത് സഞ്ചാരികള്‍ വകവയ്ക്കാറില്ല. വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കടലില്‍ ഒന്ന് കാല് നനയ്ക്കുകയെങ്കിലും വേണം.
ലൈഫ് ഗാര്‍ഡുകളുടെ സ്ഥിതിയാകട്ടെ പരിതാപകരമാണ്. രക്ഷാ പ്രവര്‍ത്തനത്തിന് അവശ്യം വേണ്ട ഉപകരണങ്ങള്‍ പോലുംഇല്ല. എങ്കിലും സ്വന്തം ജീവന് പണയം വച്ച് അവര്‍ സഞ്ചാരികളെ രക്ഷിക്കുന്നു. കപ്പല്‍ ചാല് മൂലം ബീച്ചിന്റെ ആഴം ദിനം പ്രതി കൂടുന്നതാണ് അപകടം വര്‍ദ്ധിക്കുവാന്‍ കാരണം. 5 വര്‍ഷത്തിനിടെ അന്‍പതിലധികം പേര് മരിച്ചെങ്കിലും ഇവിടെ ലൈഫ് ഗാര്‍ഡിന് അവശ്യം വേണ്ട ഉപകരണങ്ങള്‍ പോലും ഇന്നില്ല.
kollam beach,dangerous, vacation
Post Your Comments