പട്‌ന: കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം കാണിക്കുന്നവര്‍ക്ക് വധ ശിക്ഷ നടപ്പാക്കണമെന്ന് നിയമ ഭേദഗതി ഇന്നലെയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതിന് പിന്നാലെയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ വാര്‍ത്തകള്‍ തന്നെയാണ് പുറത്തു വരുന്നത്. സ്വന്തം വീട്ടില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തയാണ് ഞെട്ടിക്കുന്നത്.
സ്വന്തം പിതാവിന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ 13കാരി ജീവനൊടുക്കുകയായിരുന്നു. നിരന്തരമായി പിതാവിന്റെ ലൈംഗിക പീഡനം സഹിക്കാതായതോടെയാണ് കുട്ടി ജീവനൊടുക്കിയത്. പട്‌നയിലെ ചാംപരന്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
also read: എക്‌സൈസില്‍ വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡനം
സംഭവത്തില്‍ പ്രതിയായ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയതു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. നാളുകളായി പ്രതി കുട്ടിയെ ലൈംഗികമാി ഉപയോഗിച്ച് വരുകയായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ പ്രദേശത്തെ കോടതിയില്‍ പരാതിയുമായി എത്തുകയായിരുന്നു,
തുടര്‍ന്ന് സംഭവം നാട്ടില്‍ വാര്‍ത്തയായതോടെ ഏവരും ഇവരോട് അന്വേഷിക്കാന്‍ തുടങ്ങി. കുട്ടിയോടും ഏവരും ഇതിനെ കുറിച്ച് തിരക്കി. ഇതോടെ മാനസികമായി തളര്‍ന്ന കുട്ടി വീട് വിട്ട് ഓടിപ്പോയിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയെ തിരികെ ലഭിച്ചു. പക്ഷെ വെള്ളിയാഴ്ച കുട്ടി ജീവനൊടുക്കുകയായിരുന്നു.
Post Your Comments