ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി എട്ടുതവണ പീഡിപ്പിച്ച മധ്യവയസ്കന് 80 വർഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവറായിരുന്ന കറുപ്പസാമിയെയാണ് (50) പൈനാവ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2015-ലാണ് കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ 2016-ൽ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വിവാഹിതനും വിവാഹിതരായ രണ്ടുപെൺമക്കളുടെ പിതാവുമാണ്.
Read Also : സന്തോഷ് ട്രോഫി ഫുട്ബോളിൽ ഇന്ന് കലാശക്കൊട്ട്: കേരളം ബംഗാളിനെ നേരിടും
ഐ.പി.സി സെക്ഷൻ 450 അനുസരിച്ച്, ഓരോ തവണ കുറ്റകൃത്യം നടത്തിയതിനും അഞ്ചുവർഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും പ്രകാരം 40 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഓരോ തവണക്കും രണ്ടുമാസം വീതംകൂടി വെറും തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഐ.പി.സി 376 (2), 376 (2.1) വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വേറെയും ശിക്ഷ വിധിച്ചിട്ടുണ്ട്.
Post Your Comments