ഹൈദരാബാദ്: പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ സിപിഎമ്മില്‍ തര്‍ക്കം തുടരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ അടക്കം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നാണ് സൂചന. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറഅറിയില്‍ പത്ത് പുതുമുഖങ്ങളെന്നും സൂചനയുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധി സമ്മേളനത്തിന്റെ അവസാന സെഷന്‍ വൈകിക്കൊണ്ടിരിക്കുകയാണ്. അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിക്കാനിരിക്കെ എസ്.രാമചന്ദ്രന്‍ പിള്ള പോളിറ്റ് ബ്യൂറോയില്‍ തുടരണമെന്ന് പ്രകാശ് കാരാട്ട് പക്ഷം. എസ്ആര്‍പിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന് കാരാട്ട് പക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. തീരുമാനം ഏകകണ്ഠമെങ്കില്‍ തുടരാമെന്ന് എസ്ആര്‍പി അറിയിച്ചു.
പാര്‍ട്ടി സെക്രട്ടറി, പുതിയ കേന്ദ്ര കമ്മിറ്റി തുടങ്ങിയ വിഷയങ്ങളിലാണ് ഇപ്പോള്‍ തര്‍ക്കം തുടരുന്നത്. കേന്ദ്ര കമ്മറ്റിയില്‍ സീതറാം യെച്ചൂരിയുടെ പേര് ഏകകണ്ഠമായി വന്നാല്‍ അദ്ദേഹത്തിന് സെക്രട്ടറി സ്ഥാനത്ത് തുടരാമെന്നും അല്ലെങ്കില്‍ മറ്റു പേരുകള്‍ പരിഗണിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. നിലവിലെ കേന്ദ്ര കമ്മിറ്റിയില്‍ മാറ്റങ്ങള്‍ വേണ്ടതില്ലെന്നും ഇവര്‍ വാദിക്കുന്നു. 80 വയസ് കഴിഞ്ഞ എസ്.രാമചന്ദ്രന്‍ പിള്ളയെ പോലും മാറ്റേണ്ടതില്ലെന്നും അദ്ദേഹത്തിന് ഇളവ് നല്‍കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ വാദം.
അതേസമയം, കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ വോട്ടെടുപ്പ് വേണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. പിബിയിലും മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്.
Post Your Comments