KeralaArticleIndiaNewsInternationalEditor's Choice

‘ഗീതാ ഗോപിനാഥ്’ കേരളത്തിനും മുതല്‍ക്കൂട്ടായേനെ: ആരുടെയായലും അറിവും കഴിവും തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍…!

തോമസ് ചെറിയാന്‍ കെ

ആരുടെയാണെങ്കിലും അറിവും കഴിവും തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ പുരോഗമനത്തിന്‌റെയും സാധ്യതകളുടെയും അവസരമാവും ഒരു നാടിന് നഷ്ടമാവുക. ചെറു പ്രായത്തില്‍ തന്നെ സാമ്പത്തിക രംഗത്തെ ഉന്നത സ്ഥാനം കൈയ്യെത്തിപ്പിടിച്ച ഗീതാ ഗോപിനാഥ് മേല്‍ പറഞ്ഞ തലക്കെട്ടിന് ഒരു പ്രധാന ഉദാഹരണമാണ്. സംസഥാനത്തിന്‌റെ സാമ്പത്തിക രംഗത്തെ കരകയറ്റാന്‍ മന്ത്രി തോമസ് ഐസക്കിന്നോപ്പം നിന്ന് തന്റെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടെത്തിയ പ്രതിഭയാണ് ഗീതാ ഗോപിനാഥ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലാ ഇക്കണോമിക്ക്‌സ് വിഭാഗം പ്രഫസറായ ഗീതയ്ക്ക് അമേരിയ്ക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്‌സ് ആന്‍്ഡ് സയന്‍സ് അംഗത്വം നല്‍കിയത് നാം ഏവരും അഭിമാനത്തോടെയാണ് കേട്ടത്.

അറുപതിന് മേല്‍ പ്രായമുള്ളവര്‍ സാധാരണയായി അംഗമാകുന്ന ഇടത്ത് വെറും 46 വയസുള്ള ഗീതയ്ക്ക് മുഖ്യ സ്ഥാന ലഭിച്ചത് അവര്‍ക്ക് ആ രംഗത്തുള്ള അറിവും പരിചയ സമ്പത്തും പ്രവര്‍ത്തന മികവും ഒന്നുകൊണ്ടു മാത്രമാണ്. കണ്ണൂരില്‍ കാര്‍ഷിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഗീത മൈസൂരില്‍ നിന്നുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, വാഷിങ്ടണ്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് എം എയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി.

സാമ്പത്തിക രംഗത്ത് തന്‌റെതായ വ്യക്തിമുദ്ര പതിപ്പിച്ച് അതേ രംഗത്ത് തന്നെ ലോകം ഏറെ വണങ്ങുന്ന ഉയരത്തിലേക്ക് ഗീതയെന്ന ഭാരതത്തിന്‌റെ അഭിമാനപുത്രി എത്തി നില്‍ക്കുമ്‌പോള്‍ മറ്റോരു ചോദ്യവും പിന്നാലെ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ സംസ്ഥാനം ഗീതയുടെ കഴിവുകളെ  പ്രയോജനപ്പെടുത്താനും അതുവഴി തകര്‍ച്ചയിലായിരിക്കുന്ന നമ്മുടെ സാമ്പത്തിക ഘടകത്തെ ഉയര്‍ത്താനും എത്രത്തോളം ശ്രമിച്ചു എന്നതാണ്. ‘ സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രമുഖര്‍ താങ്കളെ എങ്ങനെ വിലമതിയ്ക്കുന്നു എന്നതിന്‌റെ പ്രതീകമാണ് ഈ അംഗത്വം ‘ എന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സസ് പ്രസിഡന്‌റ് ജോനാഥാന്‍ എഫ് ഫാന്‌റന്‍ ഗീതയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്ന വരികള്‍ മാത്രം മതി ഈ വനിതയുടെ കഴിവ് എത്രത്തോളം ഉയരത്തിലാണെന്ന് ഊഹിക്കാന്‍.

അമേരിക്കയുടെ മുന്‍ പ്രസിഡന്‌റ് ബറാക്ക് ഒബാമയ്ക്കും ഗീതയ്ക്കും ഒരേ സമയമാണ് ഈ പദവി നല്‍കിയത് എന്ന വസ്തുത പദവിയുടെ ഉയരം എത്രത്തോളമെന്ന് നമുക്ക് വെളിപ്പെടുത്തി തരുന്നു. സാമ്പത്തിക രംഗം പോലെ ഐടി, ഫിസിക്‌സ്, ജീവശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ദര്‍ ഇവിടെ അംഗങ്ങളാണ്. ആല്‍ബര്‍ട്ട് ഐന്‍സ്‌ററീന്‍, ഗ്രഹാംബെല്‍, വിന്‍സന്‌റ് ചര്‍ചില്‍ തുടങ്ങി പ്രതിഭയുടെ ഒരു കൂട്ടം തന്നെ ഇവിടെ അംഗങ്ങളായിരുന്നു. ആഗോളതലത്തില്‍ വെറും 5000 അംഗങ്ങളുള്ളയിടത്താണ് ഇന്ത്യയുടെ ഈ അഭിമാനനേട്ടമെന്ന് നാം പ്രത്യേകം ഓര്‍ക്കണം.

കേരളത്തിന്‌റെ സാമ്പത്തിക നിലയില്‍ കാര്യമായ തകര്‍ച്ച നേരിടുന്ന സമയത്ത് ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടയായി നിയമിച്ചപ്പോള്‍ ഈ രംഗത്ത് വളര്‍ച്ചയുടെ നാളുകള്‍ കൈവരുന്നു എന്ന ചിന്ത മലയാളി മനസുകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഗീതയുടെ വാക്കുകളെയും നിര്‍ദ്ദേശങ്ങളേയും മുഖവിലയ്‌ക്കെടുത്ത് സര്‍ക്കാരിന് എത്രത്തോളം പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നും ഈ അവസരത്തില്‍ ഓര്‍ക്കണം. ഇടതുപക്ഷത്തിന്‍റെ സാമ്പത്തിക അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കുന്നതിന് ഏറെ മാധ്യമശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് ഗീത. ഇത്തരമൊരു സാഹചര്യമുള്ളപ്പോള്‍ ഗീതയെ തന്നെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് സര്‍ക്കാരിന്‌റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള മറയായിട്ടാണോ എന്നും ജനമനസുകളില്‍ സംശയം നിറയുന്നു.

അല്ല കൃത്യവും സുതാര്യവുമായ സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയായിരുന്നെങ്കില്‍ ബ്ഡ്ജറ്റില്‍ ചെലവു ചുരുക്കണമെന്നും വായ്പയെടുക്കരുതെന്നുമുള്ള ഗീതയുടെ നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്ത് പ്രവര്‍ത്തിക്കുമായിരുന്നു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് ജിഎസ് ടി എന്ന സിപിഎം നിലപാടിനോട് യോജിക്കാതെ ജിഎസ് ടി നല്ലതാണെന്നും എന്നാല്‍ അതു നടപ്പിലാക്കിയ വിധം ശരിയല്ലെന്നുമുള്ള ഗീതയുടെ വാക്കുകള്‍ ഏറെ ജനശ്രദ്ധ നേടുകയും സര്‍ക്കാരിനെതിരെയുള്ള ജനകീയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്തു. പൊതുമേഖല സ്വകാര്യവത്കരിക്കണം, തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയുടെ ആവശ്യമില്ല, കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കണം തുടങ്ങിയ നിര്‍ദ്ദേശങ്ങല്‍ മുന്നോട്ട് വയ്ച്ച് ഇടതു പക്ഷ ആശയങ്ങളെ അപ്പാടെ വിമര്‍ശിച്ച ഗീതയെ എന്തിനാണ് അധികാര സംഭന്ധമായ ബഹുമാനം നല്‍കാതെ സര്‍ക്കാര്‍ തല്‍സഥാനത്ത് നിയമിച്ചിരിക്കുന്നതെന്നും നമുക്കേവര്‍ക്കും സംശയം തോന്നാവുന്ന ഒന്നാണ്.

സാമ്പത്തിക രംഗത്ത് അതിസൂക്ഷമമായ നിരീക്ഷണ പാടവവും കൃത്യമായ തീരുമാനവും എടുക്കാന്‍ പ്രാപ്തയായ ഈ പ്രതിഭയെ ഇനിയും തിരിച്ചറിയാന്‍ സര്‍ക്കാരിന് കഴിഞ്ഞോ എന്ന സംശയം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. സാമ്പത്തികരംഗം അതിന്‌റെ മൂര്‍ധന്യത്തില്‍ തന്നെ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഗീതയെന്ന സാമ്പത്തിക വിജ്ഞാനത്തെ വേണ്ടും വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ വന്‍ സാമ്പത്തിക തകര്‍ച്ചയ്‌ക്കൊപ്പം തീരാത്ത കുറ്റബോധവും കേരളത്തിന് അനനുഭവിക്കേണ്ടി വരും.

ഗീതയെന്ന പ്രതിഭയെ കൊത്തിയെടുക്കാന്‍ തയാറായി വന്‍ രാഷ്ട്രങ്ങള്‍ മുന്നോട്ടെത്താനും അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കുന്നതും ഉചിതമായ തീരുമാനങ്ങളിലെത്തുന്നതും സംസ്ഥാനത്തിന് ഏറെ പ്രയോജനം ചെയ്യും. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാനും കേരളത്തിന്‌റെ സാമ്പത്തിക നിലയേയും ഗീതയെന്ന പ്രതിഭയുടെ കഴിവിനെ വാനോളമുയര്‍ത്താനും  സര്‍ക്കാരിനു കഴിയട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button