കൊച്ചി ; ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ടു നാലാം പ്രതി വരാപ്പുഴ എസ് ഐ ദീപക്കിനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് പറവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചിരുന്നു.
ആലുവ പൊലീസ് ക്ലബില്‍ എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.
അതേസമയം ആദ്യം അറസ്റ്റിലായ അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്)ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കൂടാതെ സംഭവുമായി ബന്ധപെട്ടു ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ തൃശ്ശൂര്‍ പോലീസ് അക്കാദമിയിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.
വരാപ്പുഴയിൽ വാസുദേവന്‍റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായത് യഥാർഥ പ്രതികളല്ലെന്നും പ്രതികൾക്കെതിരായ ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Post Your Comments