തിരുവനന്തപുരം: ഇന്ത്യയുടെ സുരക്ഷിതത്വം നിലനിര്‍ത്തുന്ന നാലാമത്തെ ഘടകം രാഷ്ട്രീയ സ്വയം സേവക് സംഘ്(ആര്‍.എസ്.എസ്) ആണെന്ന് ജസ്റ്റിസ് കെ.റ്റി തോമസ്. ഭരണഘടന, ജുഡീഷ്യറി, സൈന്യം എന്നിവയ്ക്ക് ശേഷം രാജ്യ സുരക്ഷ ഒരുക്കുന്നതില്‍ ആര്‍.എസ്.എസിനാണ് ക്രെഡിറ്റ് നല്‍കേണ്ടത്. ആര്‍ എസ് എസിനെയും ഹിന്ദു മഹാ സഭയെയും ഒന്നായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ പോലും ആപത്ത് കേരളത്തിനല്ല തമിഴ്‌നാടിനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോക്കപ്പുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മാറ്റണമെന്ന പൊലീസ് കമ്മിഷന്റെ നിര്‍ദേശം അവഗണിച്ചതാണ് മര്‍ദനങ്ങള്‍ ഇപ്പോഴും തുടരാന്‍ കാരണമെന്ന് നിയമ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. മര്‍ദനം കൊണ്ടുള്ള കേസ് തെളിയിക്കല്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ല. പൊലീസിലെ രാഷ്ട്രീയം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് കെ.ടി.തോമസ് നേരചൊവ്വേയില്‍ പറഞ്ഞു. നേരേ ചൊവ്വേ ഇന്ന് വൈകിട്ട് മനോരമ ന്യൂസില്‍ കാണാം.
Post Your Comments