നാഗ്പൂര്‍: മഹാമാരിയാല്‍ രാജ്യം മുഴുവൻ നിരവധി ജീവനുകള്‍ ഇല്ലാതാകുമ്ബോള്‍, ദുരന്തങ്ങളുടെ മാത്രം വാര്‍ത്തകള്‍ കേള്‍ക്കുമ്ബോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ദയ, നിസ്വാര്‍ത്ഥത, ത്യാഗം എന്നിവയുടെ ചില കഥകള്‍ പ്രതീക്ഷയുടെ കിരണമായി മാറുകയാണ്. അത്തരത്തിലൊരു നന്മയുടെ പ്രതീകമായി മാറുകയാണ് 85 വയസുകാരനായ ആര്‍എസ്‌എസ് സ്വയംസേവകന്‍ നാരായണ്‍ ദാബദ്കര്‍. ശിവാനി വഖാരെ എന്ന യുവതിയാണ് നാരായണ്‍ ദാബദ്കര്‍ നടത്തിയ ത്യാഗത്തിന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചത്. 85ാം വയസിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ദബാദ്കര്‍. അത്തരത്തില്‍ സമൂഹസേവനത്തിനിടെയാണ് കോവിഡിന്റെ രണ്ടാംവരവ് അദ്ദേഹത്തേയും പിടികൂടിയത്. ഓക്‌സിജന്‍ ലെവല്‍ വളരെ താഴ്ന്നതിനാല്‍ മകള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി.
എന്നാല്‍, ആശുപത്രികളില്‍ ഒന്നും കിടക്ക ലഭ്യമായില്ല. നിരന്തര പരിശ്രമത്തിന് ഒടുവില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഒരു കിടക്ക ലഭിച്ചു. പേരക്കുട്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത ശ്വാസംമുട്ടല്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. കിടക്കയില്‍ വിശ്രമിക്കവേ ആണ് 40 വയസു മാത്രം പ്രായമുള്ള ഒരു സ്ത്രീ മക്കള്‍ക്കൊപ്പം കോവിഡ് ബാധിച്ച തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോക്റ്റര്‍മാരോട് കരയുന്നത് കണ്ടത്. ആശുപത്രി അധികൃതര്‍ നിസഹായരായിരുന്നു. ഇതു കണ്ട ദബാദ്കര്‍ തന്റെ കിടക്ക ആ രോഗിക്ക് നല്‍കാന്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചത്. എനിക്ക് ഇപ്പോള്‍ 85 വയസ്സ്, എന്റെ ജീവിതം ജീവിച്ചു, പകരം നിങ്ങള്‍ ഈ മനുഷ്യന് കിടക്ക അര്‍പ്പിക്കണം, അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്- ഇതായിരുന്നു ദബാദ്കറിന്റെ വാക്കുകള്‍. പേരക്കുട്ടിയോട് തന്റെ തീരുമാനം അറിയിക്കുകയും കിടക്ക വിട്ടു നല്‍കാനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കി അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മൂന്നു ദിവസം കൂടി രോഗത്തോട് പൊരുതിയ ശേഷം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
Post Your Comments