കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഫ്ലൈ-ഓവര്‍ ദുരന്തത്തിനു ശേഷം നടന്ന രക്ഷാപ്രവര്‍ത്തന ദൌത്യത്തില്‍ കൊല്‍ക്കത്ത പോലീസിനും, ദേശീയ ദുരന്തപ്രതികരണ സേനയ്ക്കും ഒപ്പം നിരന്തരമായ പങ്കുവഹിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ (ആര്‍.എസ്.എസ്) ശ്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള പൊതുജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് മുക്തകണ്ഠമായ പ്രശംസ.
ഏകദേശം ഇരുനൂറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് രാപകല്‍ ഭേദമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
പശ്ചിമബംഗാളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദുരന്തത്തെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകള്‍ അങ്ങോട്ടുമിങ്ങോട്ടും തുടരുകയാണ്. ദുരന്തത്തില്‍ 28 പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോകിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments