ന്യൂഡൽഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താന്‍ ഓര്‍ഡിനന്‍സ് അല്ലെങ്കില്‍ അടിയന്തര എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കണമെന്ന ആലോചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ക്യാബിനറ്റ് യോഗം വിളിച്ചുചേര്‍ക്കുന്നു.
Read Also: സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ : സംഭവം ഗുരുതരം : നിരോധനാജ്ഞ നീട്ടി
കുട്ടികളെ ലൈംഗിക പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന പോസ്‌കോ ആക്ടില്‍ ഇതുസംബന്ധിച്ച ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിന് ഇന്ന് തന്നെ ക്യാബിനറ്റ് അംഗീകാരം നൽകുമെന്നാണ് സൂചന. പോസ്‌കോ ആക്‌ട് ഭേദഗതി ചെയ്ത് 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ലഭ്യമാക്കാനാണ് ലക്ഷ്യം. വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഈ ഭേദഗതി മുന്നോട്ടുവെച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന ആവശ്യം മന്ത്രാലയം മുന്നോട്ട് വെയ്ക്കുമെന്ന് മനേക മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments