തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മൃതദേഹം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ഒരു മാസം പഴക്കമുള്ള മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായതിനാല്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍. ആയുര്‍വേദ ചികിത്സക്ക് എത്തിയ ലിഗയെ കഴിഞ്ഞ മാസം 14 നാണ് കാണാതായത്. സുഹൃത്തിനും സഹോദരിക്കുമൊപ്പമായിരുന്നു പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സക്കായാണ് ലിഗ ഇന്ത്യയിലെത്തിയത്. ചികിത്സ പുരോഗമിക്കുന്നതിനിടെ കാണാതാകുകയായിരുന്നു.
Post Your Comments