മുഖം ആകെ മൂടും വിധം പര്‍ദ്ദ ധരിച്ച് സ്ത്രീ സൗന്ദര്യത്തെ അപ്പാടെ മറയ്ച്ച് സൗന്ദര്യ വസ്തുക്കളെ തൊട്ടുപോലും നോക്കാതിരിയ്ക്കുന്ന സൗദി യുവതികള്‍ ഇനി പഴങ്കഥ. സൗദിയില്‍ സ്ത്രീകള്‍ക്ക് മികച്ച തൊഴില്‍ അവസരവും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്കുള്ള ചുവടു വയ്പ്പുകളും ലഭിക്കുമ്പോള്‍ സൗന്ദര്യ വര്‍ധനയിലേക്കും അവരുടെ ശ്രദ്ധ തിരിയുകയാണ്. ശരീരമാകെ മൂടുന്ന മേല്‍വസ്ത്രം ധരിച്ച് സമൂഹത്തിലേക്കിറങ്ങുന്ന യുവതികള്‍ക്ക് സൗന്ദര്യ സംരക്ഷണത്തിനും അത് വര്‍ധിപ്പിക്കാനും മേക്കപ്പ് പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ലിപ്സ്റ്റിക്ക്, ഐ ലൈനര്‍, കോണ്ടാക്റ്റ് ലെന്‍സ് തുടങ്ങി മുന്‍ തിര സിനിമാ താരങ്ങളെപ്പോലെ മുടിയുടെ വരെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന മേക്കപ്പ് ട്രെണ്ടുകളിലേക്ക് അവര്‍ കടന്നു കഴിഞ്ഞു.
സാമ്പത്തികമായി സ്വയം പര്യാപ്തത നേടാന്‍ വനികകള്‍ക്ക് കഴിയുന്നതോടെ തങ്ങളുെട ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഷോപ്പിങ് നടത്താന്‍ കഴിയുന്നുണ്ടെന്നും സൗദിയിലെ യുവതികള്‍ സന്തോഷത്തോടെ പറയുന്നു. വനിതകളുടെ തൊഴില്‍ അവസരം വര്‍ധിക്കുന്നത് സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വില്പനയില് കാര്യമമായ വര്ധനവുണ്ടാക്കുന്നുണ്ടെന്ന് യുറോമോണിറ്റര്‍ എന്ന കമ്പനിയുടെ പഠനത്തില്‍ തെളിഞ്ഞിരുന്നു. 2012ല്‍ 410 മില്യണ്‍ ഡോളറായിരുന്ന വ്യാപാരം ഇപ്പോള്‍ 576 മില്യണ്‍ ഡോളറിന്റെ വ്യാപാരമായി കഴിഞ്ഞു.
Post Your Comments