യാത്രചെയ്യുമ്പോഴൊക്കെ നമ്മള്‍ വഴിയില്‍ കാണുന്ന ഒന്നാണ് മൈല്‍ക്കുറ്റികള്‍. ഓരോ മൈല്‍ക്കുറ്റികള്‍ വ്യത്യസ്ത നിറങ്ങളിലുമായിരിക്കും. എന്നാല്‍ ആ നിറങ്ങള്‍ സൂചിപ്പിക്കുന്നതെന്താണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? അത്തരത്തിലുള്ള നിറങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് നോക്കാം.
ഓറഞ്ചു നിറമുള്ള മൈല്‍ക്കുറ്റികള്‍ ഗ്രാമ പ്രദേശത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നുവെന്നും പച്ച നിറമുള്ള മൈല്‍ക്കുറ്റികള്‍ സംസ്ഥാന പാതയിലേക്ക് കടക്കുന്നുവെന്നും സൂചിപ്പിക്കുന്ന. കൂടാതെ മഞ്ഞ നിറമുള്ള മൈല്‍ക്കുറ്റികള്‍ ദേശീയ പാതയിലേക്ക് കടക്കുന്നതായും . കറുപ്പോ വെളുപ്പോ നിറമുള്ള മൈല്‍ക്കുറ്റികള്‍ വലിയ സിറ്റിയിലേക്ക് പ്രവേശിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
യഥാര്‍ത്ഥത്തില്‍ ഈ മൈല്‍ക്കുറ്റികള്‍ കണ്ടുപിടിച്ചത് റോമക്കാരാണ്. അവരുടെ പട്ടാളക്കാര്‍ ദൂരത്തേക്ക് മാര്‍ച്ചു ചെയ്യുമ്പോള്‍ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം. നടക്കുമ്പോള്‍ ഇടത്തേകാല്‍ 1000 തവണ നിലത്തു തൊടുമ്പോള്‍ ഒരടയാളം. അങ്ങനെ പോകുന്ന ദൂരം മുഴുവന്‍ അടയാളം ഉണ്ടാക്കും. പിന്നെയത് ദൂരം അളക്കാനുള്ള മാര്‍ഗം ആയി ലോകം അംഗീകരിക്കുകയായിരുന്നു.
അതേസമയം റെയില്‍വേ ട്രാക്കുകളിലും മൈല്‍ കുറ്റി കാണാം. അടുത്ത സ്റ്റേഷന്‍, അടുത്ത പ്രധാന സ്റ്റേഷന്‍, അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതില്‍ രേഖപ്പെടുത്തിയിരിക്കും .ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും. സമുദ്ര നിരപ്പില്‍ നിന്നുള്ള അവിടത്തെ ഉയരം ആണ് അതില്‍ കാണുന്നത്.
Post Your Comments