Latest NewsNewsIndiaInternational

നരേന്ദ്ര മോദിയെ ശ്രീലങ്കൻ പ്രസിഡന്റാക്കി; മാപ്പു പറഞ്ഞു ബിബിസി

കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഗവൺമെന്റ് മീറ്റിംഗിനിടെ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന എന്ന പേരിനു പകരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നു വിശേഷിപ്പിച്ചതിനു അന്താരാഷ്ട ചാനലായ ബി ബി സി മറ്റുപറഞ്ഞു.

തത്സമയ സംപ്രേഷണത്തിനിടയിൽ ശ്രീലങ്കൻ പ്രസിഡന്റ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിൽ എത്തിയപ്പോഴാണ് പേരു മാറി പറഞ്ഞത്. കാലിഫോർണിയയിലെ എലിസബത്ത് രാജ്ഞി നടത്തിയ ഒരു പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഡി.

റിപ്പോർട്ടുകൾ പ്രകാരം, ഡ്യൂട്ടിയിൽ വാർത്താ അവതാരക തെറ്റായ വിവരങ്ങൾ നൽകിയത് കൊണ്ടാണ് അത്തരത്തിൽ വായിച്ചതെന്നാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി) പറയുന്നത്. എന്നാൽ ഇത് ആദ്യമായല്ല ബി ബിസിക്ക് തെറ്റുപറ്റുന്നത്. കഴിഞ്ഞ ഡിസംബറിൽ ബോളിവുഡ് നടൻ ശശി കപൂറിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോയിൽ ശശി കപൂറിന്റെ സിനിമയ്ക്കുപകരം അമിതാഭ് ബച്ചനും റിഷി കപൂറും ഒന്നിച്ചഭിനയിച്ച 1976 ലെ ബോക്സ് ഓഫീസ് ഹിറ്റായ ‘കബി കബി’എന്ന ചിത്രത്തിലെ രംഗമായിരുന്നു കാണിച്ചത്.

എന്നാൽ ഇതിലും ചാനൽ ക്ഷമ ചോദിച്ചിരുന്നു.ശശി കപൂറിന്റെ മരണത്തെ സൂചിപ്പിക്കുന്നതിൽ തെറ്റായ ചിത്രങ്ങൾ ഉപയോഗിച്ചതിൽ ഞാൻ ഖേദിക്കുന്നു ” എന്നാണ് ന്യൂസ് ടെൻ എഡിറ്റർ പോൾ റോയൽ ട്വിറ്ററിൽ അന്ന് കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button