Latest NewsNewsInternational

പെണ്‍വാണിഭത്തിന് സ്കൂള്‍ കുട്ടികളും : സെക്സ് മാഫിയ സൂത്രധാരന് കടുത്ത ശിക്ഷ

ബാങ്കോക്ക്: പെൺവാണിഭത്തിന് സ്‌കൂൾ കുട്ടികളെ ഉപയോഗിച്ച പെൺവാണിഭ സംഘത്തിലെ മുഖ്യസൂത്രധാരന്മാർക്ക് ജയിൽ ശിക്ഷ. കുറ്റങ്ങൾ എല്ലാം ചേർത്ത് 167, 176 വർഷങ്ങൾ എന്നീ ക്രമത്തിലാണ് ഇരുവർക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്ന് യുവതികളെ വീതം ആഴ്ചയിൽ പത്ത് തവണയെങ്കിലും വൻ തുകയ്ക്ക് ഇവർ ലൈംഗികബന്ധത്തിന് വേണ്ടി നിർബന്ധിച്ചിരുന്നു. ഇതിൽ ഒരു പെൺകുട്ടിയെ സ്വന്തം അധ്യാപകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും ഈ സംഘം നിർബന്ധിക്കുകയുണ്ടായി.

Read Also: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐയെ പ്രതിയാക്കി

സംഘത്തിലെ അംഗങ്ങൾ വിളിക്കുമ്പോൾ പെൺകുട്ടികൾ എവിടെയാണെങ്കിലും എത്തണമെന്നാണ് ഉത്തരവ്. സമയത്ത് എത്തിയില്ലെങ്കിൽ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകാൻ ആളുകളെ അയച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഗവൺമെന്റ് ഉദ്യോഗസ്ഥരും സെക്‌സ് മാഫിയയിൽ അംഗങ്ങളാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button