Latest NewsIndiaNews

മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ ബി.ജെ.പി നേതാവിന് പറയാനുള്ളത്

ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഖേദം പ്രകടിപ്പിച്ച്‌ തലയൂരിയെങ്കിലും മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച്‌ ബി.ജെ.പി നേതാവ് രംഗത്ത്. വനിതാ മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശമാണ് ബി.ജെ.പി നേതാവ് എസ്.വി ഇ ശേഖര്‍ വെങ്കട്ടരാമന്‍ ഫേസ്ബുക്കിലൂടെ നടത്തിയത്. എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വെങ്കട്ടരാമന്‍ പോസ്റ്റ് പിന്‍വലിച്ചു. തിരുമല എസ്. എന്നയാള്‍ക്ക് കടപ്പാട് വച്ചാണ് ശേഖര്‍ ആദ്യം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്. യു.എസിലുള്ള കടുത്ത ബി.ജെ.പി അനുഭാവിയാണ് തിരുമല എസ്. തിരുമ്മലുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും ശേഖര്‍ പറയുന്നുണ്ട്.

വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച ശേഖര്‍ താന്‍ അത് വായിച്ചുനോക്കാതെയാണ് ഷെയര്‍ ചെയ്തതെന്നും ആരെയു അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പറയുന്നു. പോസ്റ്റ് നീക്കം ചെയ്യാന്‍ തീരുമാനിച്ചപ്പോഴേക്കും ഫേസ്ബുക്ക് അത് ബ്ലോക്ക് ചെയ്തു കഴിഞ്ഞിരുന്നു. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് തന്റെ അക്കൗണ്ടില്‍ പ്രവേശിക്കാനും തനിക്ക് കഴിഞ്ഞില്ലെന്നും ശേഖര്‍ വിശദീകരണത്തില്‍ പറയുന്നൂ. കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവായ എച്ച്‌.രാജയും മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന പരാമര്‍ശനം നടത്തിയിരുന്നു. അതേസമയം, ഇത്തരം നീക്കത്തില്‍ ചെന്നൈയില്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രതിഷേധവും മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്നുണ്ട്.

‘മധുര യൂണിവേഴ്‌സിറ്റിയും ഗവര്‍ണറും ഒരു പെണ്‍കുട്ടിയുടെ തുടുത്ത കവിളുകളും’ എന്ന തലക്കെട്ട് നല്‍കിയ പോസ്റ്റിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണര്‍ കൈ ഫിനൈല്‍ കൊണ്ട് കഴുകണം. ഗവര്‍ണറെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അപമാനിക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ലക്ഷ്യമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

”സര്‍വകലാശാലകളിലേക്കാല്‍ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമ മേഖലയിലാണ്. ഉന്നതരുമായി കിടക്കപങ്കിടാതെ ഇവര്‍ക്ക് എങ്ങനെയാണ് റിപ്പോര്‍ട്ടറോ ന്യൂസ് റീഡറോ ആകാന്‍ കഴിയുക. ഇത്തരം വൃത്തികേടുകളുടെ നിരവധി പരാതികള്‍ അടുത്തകാലത്ത് ഉയര്‍ന്നുവരുന്നുണ്ട്. വിദ്യഭ്യാസമില്ലാത്ത, വിവേകമില്ലാത്ത വൃത്തികെട്ട ജീവികള്‍, തമിഴ്‌നാട്ടിലെ മാധ്യമ രംഗത്ത് ഇത്തരക്കാര്‍ ധാരാളമുണ്ട്. അല്ലാത്ത കുറച്ചുപേരുമുണ്ട്. അവരെ മാത്രമാണ് താന്‍ മാനിക്കുന്നത്. തമിഴ്‌നാട് മാധ്യമങ്ങള്‍ ക്രിമിനലുകളുടെയും തെമ്മാടികളുടെയും കൊള്ളക്കാരുടെയും കൈകളിലേക്കാണ് പോകുന്നത്. ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നത്” ശേഖര്‍ വെങ്കട്ടരാമന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button