മലബാറിലേക്കുള്ള രാത്രിയാത്രക്കാര്‍ക്ക് ആശ്വാസവുമായി പുതിയ ട്രെയിന്‍ സര്‍വീസ്. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ ആരംഭിക്കുന്നത്. ജനറല്‍ കോച്ചുകള്‍ മാത്രമാണ് ഈ ട്രെയിനിലുള്ളത്.
Read Also: എലിസബത്ത് രാജ്ഞിയുടെ ‘വില്ലോ’ വിട പറഞ്ഞു!!
വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും.പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഈ ട്രെയിൻ സർവീസ് ഏറെ സഹായകരമാകും. സര്‍വീസ് നടത്താന്‍ ആവശ്യമായ പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെ റെയില്‍വേ യാഡില്‍ കഴിഞ്ഞ ദിവസം എത്തിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന.
Post Your Comments