MollywoodLatest NewsCinemaMovie SongsEntertainmentMovie Gossips

ചരിത്രത്തെ വളച്ചൊടിക്കുന്നു; ദിലീപ് ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനെതിരെ ഫോർവേർഡ് ബ്ലോക്

രാമലീലയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ദിലീപ് നായകനായി എത്തിയ ചിത്രമാണ്‌ കമ്മാരസംഭവം. വിഷു റിലീസായി എത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്‌. എന്നാല്‍ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നു കാട്ടി ഫോർവേർഡ് ബ്ലോക് രംഗത്ത്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ പ്രദർശനം നിർത്തിവയ്ക്കണമെന്നും ഫോർവേർഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെ ട്ടു.

Easter release

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ.. ”ചിത്രത്തിൽ കമ്മാരനോടു കേരളത്തിൽപ്പോയി പാർട്ടിയുണ്ടാക്കാനായി സുഭാഷ് ചന്ദ്രബോസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ അങ്ങനൊന്നില്ല. കമ്മാരന്റെ പാർട്ടിയുടെ പ്രതീകമായി കാണിക്കുന്നതു ചുവപ്പു കൊടിയും കടുവയുടെ ചിഹ്നവുമാണ്. അതു ഫോർവേർഡ് ബ്ലോക്കിന്റെ കൊടിയാണ്. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും പരിഗണിക്കും. ചരിത്രത്തെ മിമിക്രിവൽക്കരിക്കുന്നതു ശരിയായ സർഗാത്മക പ്രവൃത്തിയല്ല.” ഇന്നത്തെ കാലത്തു ചരിത്രത്തിന്റെ വളച്ചൊടിക്കലിന് ഏറെ പ്രാധാന്യവുമുണ്ടെന്നും ദേവരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button