Latest NewsIndiaNews

പിതാവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് 13 വയസുകാരി ആത്മഹത്യ ചെയ്തു

ചമ്പാരന്‍ (ബീഹാര്‍ ) : പിതാവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് 13കാരി ആത്മഹത്യ ചെയ്തു. ബീഹാറിലെ ചമ്പാരനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇതെ തുടര്‍ന്ന് പിതാവിനെ കസ്റ്റഡിയിലെടുത്തു.

വെസ്റ്റ് ചമ്പാരന്‍ എം.പിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട ഗ്രാമവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസില്‍ വിവരമറിയിക്കും മുമ്പ് തന്നെ ഗ്രാമമുഖ്യന്‍ പീഡനം വിവരം അറിഞ്ഞ് അമ്മയേയും മകളേയും വിളിപ്പിച്ചിരുന്നു. പെണ്‍കുട്ടി തനിക്ക് സ്വന്തം പിതാവില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ ഗ്രാമമുഖ്യനെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമമുഖ്യന്‍ പെണ്‍കുട്ടിയുടെ പിതാവിനെ ശാസിച്ചതായും പറയുന്നു. എന്നാല്‍ ദുരിതം വര്‍ദ്ധിച്ചതോടെ പെണ്‍കുട്ടി വീട് വിട്ടിറങ്ങി.

രണ്ട് ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും വീട്ടുകാര്‍ കൊണ്ടുവന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button