കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഇന്ന് മെട്രോ സര്‍വീസുകള്‍ ആലുവ മമുതല്‍ പാലാരിവട്ടം വരെ മാത്രമേ ഉണ്ടാകൂ. കലൂര്‍ ലിസ്സി സ്റ്റേഷനുകളുടെ ഇടയില്‍ കെട്ടിടം ഇടിഞ്ഞു താന്നതാണ് മെട്രോ സര്‍വീസ് ചുരുക്കാന്‍ കാരണം. ട്രാക്ക് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സര്‍വീസ് മഹാരാജാസ് സ്റ്റേഷന്‍ വരെ പുനരാരംഭിക്കൂ.
കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴുന്നത്. മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിര്‍മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കലൂര്‍ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാര്‍ക്കിനോടു ചേര്‍ന്ന് പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിര്‍മാണ വസ്തുക്കളും കെട്ടിടത്തിന് അടിയില്‍പ്പെട്ടു.
മെട്രൊ സര്‍വീസ് കൂടാതെ റോഡിലൂടെയുള്ള വാഹന ഗതാഗതവും നിര്‍ത്തി വെച്ചിരിക്കുകയാണ്.
Post Your Comments