പരസ്യങ്ങളുടെ ആത്മാവ് എന്ന് പറയുന്നത് ക്രിയേറ്റിവിറ്റിയാണ്. ജനങ്ങളെ ബോറടിപ്പിക്കാതെ പ്രോഡക്ടിനെ കുറിച്ചുള്ള വിവരണം നല്‍കുക. ഓരോ പരസ്യം ചിത്രീകരിക്കുമ്പോഴും ഈ വെല്ലുവിളിയാണ് മുന്നിില്‍ നില്ക്കുക. ഇത്തരത്തില്‍ ഒരു പരസ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മാതൃരാജ്യത്തെ എങ്ങനെ പരിപാലിക്കണെ എന്നതാണ് പരസ്യം പറയുന്നത്. അമ്മയുടെ മുഖത്ത് മുറുക്കി തുപ്പാറുണ്ടോ? അമ്മയുടെ മുന്നില്‍ നിന്ന് മൂത്രം ഒഴിക്കാറുണ്ടോ? പിന്നെന്തിന് ഇതൊക്കെ മാതൃരാജ്യത്തോട് ചെയ്യുന്നു എന്നാണ് പരസ്യത്തിലൂടെ ചോദിക്കുന്നത്.
ചിരിച്ചുകൊണ്ടിരിക്കുന്ന പ്രായമുള്ള ഒരു സ്ത്രീയുടെ മുഖത്ത് ഒരാള്‍ അരികിലിരുന്ന് മുറുക്കി തുപ്പുന്നു. അപ്പോള്‍ സ്ത്രീയുടെ ചിരിമായുന്നു. അവര്‍ക്ക് മുന്നില്‍ നിന്നും യുവാവ് മൂത്രം ഒഴിക്കുന്നു. ഇക്കൂടെയാണ് സ്വന്തം അമ്മയ്ക്ക് മുന്നില്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യുമോ? പിന്നെന്തിന് മാതൃരാജ്യത്തോട് ചെയ്യുന്നു എന്ന ചോദ്യവും ചോദിക്കുന്നത്.
വീഡിയോ ഇതിനോടകം ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി കഴിഞ്ഞു. ഭൂമിയെ പുഞ്ചിരിക്കുന്ന സ്വന്തം അമ്മയായി കാണെണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
Post Your Comments