തൃത്താല: ഹൈന്ദവ ചിഹ്നങ്ങളെ അപമാനിച്ചു ചിത്രം വരച്ചു എന്നാരോപിച്ച് ദുർഗാ മാലതിക്കെതിരെ കേരളത്തിന് പുറത്തും കേരളത്തിലും പരാതികൾ. ഇതിനിടെ ഇവരുടെ വീടിനു നേരെ ആക്രമണം ഉണ്ടായതായി ആരോപണം. വാഹനവും വീടും ഇന്നലെ രാത്രി കല്ലേറിൽ തകർന്നതായി ദുർഗാ മാലതി തന്നെ ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“ഇന്നലെ രാത്രി അവര്‍ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… കേട്ടാലറക്കുന്ന തെറികളും വധ പീഡന ഭീഷണികള്‍ എന്റെ പ്രൊഫെയിലില്‍ വന്നു കൂട്ടം കൂട്ടമായി വിളമ്ബിക്കൊണ്ടേയിരിക്കുന്നു.. ആരെയും എന്തും പറയാം… മതമെന്ന അവരുടെ വികാരത്തെ എളക്കിവിട്ടാല്‍ മത് മതേതര പുരോഗമന കേരളത്തില്‍… അത് ഞാന്‍ അര്‍ഹിക്കുന്നു എന്ന നിലപാടാണു പലയിടത്തുനിന്നുമുള്ള നിശബ്ദതയില്‍ എനിക്കു കാണാന്‍ കഴിയുന്നത്…
എന്താണു ഞാന്‍ ചെയ്ത തെറ്റ് ?? പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവര്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചു…. അത് ഒരു മതത്തിനുമെതിരല്ല എന്നു പലതവണ പോസ്റ്റിലൂടെയും ലൈവിലൂടെയും പറയേണ്ട ഗതികേടു വരെ ഉണ്ടായി… ഒരു ജനാധിപത്യ രാജ്യത്താണു ഞാന്‍ ജീവിക്കുന്നതെന്നു പലപ്പോഴും ഞാന്‍ എന്നെ തന്നെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കുകയാണു… എനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും..”
എന്നാല്‍, എത്ര ആക്രമണം ഉണ്ടായാലും മാപ്പു പറയില്ലെന്ന് മാലതി വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും ദുര്‍ഗ മാലതി പറഞ്ഞു. അതെ സമയം ഹൈദരാബാദ്, ഭോപ്പാൽ, ഗോവ, ഉജ്ജയിൻ തുടങ്ങിയ സ്ഥലങ്ങളിൽ ദുർഗാമാലതിക്കെതിരെ പരാതികൾ നൽകിയിട്ടുണ്ട്.
Post Your Comments