Latest NewsKeralaIndiaNews

വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന്‍ മരിച്ചു

ആലപ്പുഴ: വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി സുജിത് (26) ആണ് മരിച്ചത് ബുധനാഴ്ച വൈകിട്ടോടെ ചിത്തിരക്കായലിലെ പുതിയാറില്‍ വെച്ചായിരുന്നു അപകടം. സുജിതും ബന്ധുവായ പ്രജീഷും വള്ളത്തില്‍ മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മെയ് 12 നാണ് ആറമുള സ്വദേശനിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അപകടം നടന്ന് വളരെ വൈകിയാണ് വിവരം മറ്റുള്ളവര്‍ അറിയുന്നത്.

ALSO READ:വള്ളം മറിഞ്ഞു രണ്ടു പേർ മരിച്ചു

ശക്തമായ ഒഴുക്കില്‍പ്പെട്ട പ്രജീഷ് വള്ളത്തില്‍ തൂങ്ങി കിടന്ന് ഏറെ കഴിഞ്ഞാണ് കരയ്ക്കടിഞ്ഞത്. സുജിത് ഒഴുക്കിൽ മുങ്ങിപോയിരുന്നു. കരയ്‌ക്കെത്തിയ പ്രജീഷ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും സുജിത്തിനെ രക്ഷിക്കാനായില്ല. ഏറെ വൈകി കായലിൽ നിന്നും സുജിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button