Latest NewsNewsIndia

ജസ്റ്റിസ് ലോയയുടെ മരണം; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. പൊതു താല്‍പ്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. മരണത്തില്‍ സംശയിക്കേണ്ടതായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കെ 2014 ഡിസംബറില്‍ നാഗ്പൂരില്‍ വെച്ചാണ് ജസ്റ്റിസ് ലോയ ദുരൂഹമായി മരിച്ചത്.

justice loya

സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹമാണെന്നും സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു.

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജഡ്ജിയായിരുന്ന ലോയ മരിച്ചത്. അദ്ദേഹത്തിന്റെ സഹോദരി മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ ലോയയുടെ മകന്‍ അനൂജ് ഈ സാധ്യത തള്ളിക്കള്ളിഞ്ഞിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button