KeralaLatest News

ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവില്‍ നഗരസഭയുടെ തീരുമാനം ഇങ്ങനെ

കൊച്ചി: മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മരട് നഗരസഭാ സെക്രട്ടറി. കോടതി വിധിയുടെ പകര്‍പ്പ് കിട്ടുന്നതനുസരിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പി കെ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പൊളിച്ചു നീക്കല്‍ അടക്കമുള്ള നടപടികളിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഒരു മാസത്തിനകം അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. തീരദേശ പരിപാലന നിയമം ലംഘിച്ചതിനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധിപറഞ്ഞത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.അനധികൃത നിര്‍മാണം കാരണം കേരളത്തിന് ഇനി പ്രളയവും പേമാരിയും താങ്ങാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button