KeralaLatest NewsIndia

പൂജ – വഴിപാട് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് ആശ്വാസ നടപടി; സുപ്രീം കോടതി തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി : ക്ഷേത്രങ്ങളിലേക്ക് ആവശ്യമായ പൂജ – വഴിപാട് സാമഗ്രികള്‍ വിരതണം ചെയ്യുന്ന കാര്യത്തതില്‍ ദേവസ്വം ബോര്‍ഡിന് അനുകൂല നിലപാടെടുത്ത സുപ്രീം കോടതി. തത്കാലം നിലവിലെ സംവിധാനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. അതേസമയം, സാമഗ്രികളുടെ ഗുണനിലവാരം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ഇനി ആഗസ്റ്റ് 30-ന് പരിഗണിക്കും. പൂജാ സാമഗ്രികള്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെ മാത്രമേ വിതരണം ചെയ്യാവൂ എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഇതിനെതിരെ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 1250 ക്ഷേത്രങ്ങളില്‍ 1100 എണ്ണത്തിലും ലേലത്തിലൂടെ ചുമതലയേറ്റ കരാറുകാരാണ് പൂജാ സാമഗ്രികള്‍ എത്തിച്ചിരുന്നത്. ഇവരുടെ കാലാവധി മാര്‍ച്ചോടെ അവസാനിച്ചു. പുതിയ കരാര്‍ കിട്ടില്ലെന്നുറപ്പായതോടെ, തല്‍ക്കാലം മൂന്ന് മാസത്തേയ്ക്കായി പൂജാ വസ്തുക്കള്‍ എത്തിക്കാന്‍ കരാറുകാര്‍ക്കും വിമുഖതയുണ്ട്. പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങി മൂന്ന് മാസത്തിനകം കേന്ദ്രീകരണ സംവിധാനം വഴി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ പൂജാ സാമഗ്രികളുടെ വിതരണം തന്നെ സ്തംഭിച്ച അവസ്ഥയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button