Latest NewsKeralaNewsIndia

പതിനേഴുകാരനെ വീട്ടുകാര്‍ ചങ്ങലയ്ക്കിട്ട് മര്‍ദ്ദിച്ചു

മലപ്പുറം: പതിനേഴുകാരനെ വീട്ടുകാര്‍ ചങ്ങലയ്ക്കിട്ട് ക്രൂരമായ് മര്‍ദ്ദിച്ചു. പിതാവാണ് കുട്ടിയെ ചങ്ങലയ്ക്കിട്ട ശേഷം മര്‍ദ്ദിച്ചത്. മാതാപിതാക്കള്‍ തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു. അപ്പോഴെല്ലാം കുട്ടിയെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. കുട്ടിയുടെ മുതുകിലും പുറത്തും ദീര്‍ഘനാളായി മര്‍ദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്.

also read:എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അയല്‍ക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

താൻ വീട്ടിൽ അനുഭവിക്കുന്ന പീഡനത്തെ കുറിച്ച് കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നു. ഈ കുട്ടികൾ തന്നെയാണ് പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരമറിയിച്ചത്. തുടർന്ന് പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും എത്തുമ്ബോള്‍ കാലില്‍ നീളമുള്ള ചങ്ങലയിട്ട് ജനലില്‍ ബന്ധിച്ച നിലയിലായിരുന്നു കുട്ടി കിടന്നത്. ക്രൂര മർദ്ദനമേറ്റതിന്റെ പാടുകളും കുട്ടിയുടെ ദേഹത്തുണ്ട്. മാതാപിതാക്കളുടെ പീഡനത്തെ തുടർന്ന് കുട്ടി രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. പണം തീർന്നപ്പോൾ തിരികെയെത്തിയ കുട്ടിയെ രക്ഷിതാക്കൾ ക്രൂരമായി മർദ്ദിച്ചിരുന്നു. വൈദ്യസഹായം നല്‍കിയ ശേഷം ജില്ലാ ബാലക്ഷേമ സമിതി (സിഡബ്ല്യുസി) ഉത്തരവ് അനുസരിച്ച്‌ കുട്ടിയെ രക്ഷാകേന്ദ്രത്തിലേക്കു മാറ്റി. മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button