ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ‘ഭാരത് കേ ബാത്, സബ്‌കേ സാത്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ‘മാതൃക’യാകേണ്ട അധ്യാപികമാര്‍ ‘സാമൂഹ്യ വിപത്തു’കളായി മാറുമ്പോള്‍
തന്റെ ആരോഗ്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 20 വര്‍ഷങ്ങളായി എനിക്ക് പ്രത്യേക തരം ആഹാരക്രമം ഉണ്ട്. നിത്യവും 2 കിലോ വരെ ചീത്തവിളികള്‍ എനിക്ക് കിട്ടുന്നു. അതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം. വിമര്‍ശനങ്ങളെ ഞാന്‍ ഭയക്കുന്നില്ല. വിമര്‍ശനങ്ങള്‍ തുടരണം, അത് നമ്മെ എപ്പോഴൂം ജാഗരൂകരായിക്കാന്‍ സഹായിക്കും. പക്ഷെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ആരോപണങ്ങളായി തരംതാഴ്ന്നിരിക്കുന്നുവെന്നും നരേന്ദ്രമോദി പറയുകയുണ്ടായി.
Post Your Comments