തോമസ് ചെറിയാന്‍ കെ
ലൈംഗീക ചൂഷണത്തിനറെ വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന ഇക്കാലയളവില്‍ “അധ്യാപിക”മാരില്‍ നിന്നും ഇത്തരം ചൂഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്ന വാര്‍ത്തകള്‍ ലോകം ഞെട്ടലോടെയാണ് കേള്‍ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ അറുപ്പുകോട്ടയിലുളള അധ്യാപികയെ അറസ്റ്റ് ചെയ്ത വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഭീതിയിലാഴ്ത്തുന്നു. കൂടുതല്‍ മാര്‍ക്കും പണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചില അധികാരികളുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് നിര്‍മ്മല എന്ന അധ്യാപിക ആവശ്യപ്പെടുന്ന സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടുവെങ്കിലും അധ്യാപികയും വിദ്യാര്‍ഥിനികളും തമ്മില്‍ നടന്ന സംഭാഷണത്തിനറെ ക്ലിപ്പ് പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ‘ 85 ശതമാനത്തിനു മേല്‍ മാര്‍ക്കും പണവും നല്‍കും എന്നാല്‍ ചില ഉന്നതാധികാരികളുമായി അഡ്ജസ്‌ററ് ചെയ്യണമെന്ന’ അധ്യാപികയുടെ വാക്കുകള്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.
സംഭാഷണം പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം കോളേജും ലോക്കല്‍ വുമണ്‍ അസോസിയേഷനും ചേര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികയെ അറുപ്പുകോട്ടയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 370, 511 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കു മേല്‍ കേസെടുത്തിരിക്കുന്നത്. പൊലീസെത്തുന്ന നേരം വീട് മുഴുവനും ലോക്ക് ചെയ്ത നിര്‍മ്മലയെ ഡോര്‍ തകര്‍ത്ത് അറസ്റ്റ് ചെയ്യുവാന്‍ ഏകദേശം 50 പൊലീസുകാര്‍ പരിശ്രമിക്കേണ്ടി വന്നു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍. സന്താനത്തിന്‍റെ നേതൃത്തില്‍ അന്വേഷണം നടത്തുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഇത്തരം കേസുകളില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ രക്ഷപെടാന്‍ അനുവദിക്കരുതെന്നും ,മധുര കാമരാജ് സര്‍വകലാശാല ചാന്‍സിലര്‍ എന്ന നിലയില്‍ കൂടിയാണ് തന്‌റെ തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതേ അധ്യാപികയെ മറ്റു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്.
മാതൃകയാകുന്നതിനു പകരം ചൂഷണത്തിന്‌റെ വ്യക്താക്കളായി അധ്യാപികര്‍ മാറുന്ന സംഭവങ്ങളില്‍ അവസാനത്തേതല്ലിത്. മലപ്പുറത്ത് വാളാഞ്ചേരിയ്ക്കടുത്തുള്ള സ്‌കൂളിലെ അധ്യാപകനും ഇത്തരത്തില്‍ കുട്ടിളോട് ലൈംഗിക ചൂഷണം നടത്തിയതിന് അറസ്റ്റിലായിരുന്നു. അന്‍പതിലേറെ വിദ്യാര്‍ഥികളെ ഇയാള്‍ ചൂഷണം ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലോടെയാണ ലോകം കേട്ടത്. ആറുമണിയ്ക്ക് ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് നേരത്തെ തന്നെ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തിയായിരുന്നു ഇയാള്‍ ചൂഷണം നടത്തിയിരുന്നത്. നാളുകളോളമാണ് ഇയാള്‍ നീലചിത്രങ്ങളുടെ സിഡി കാട്ടി വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഒതുക്കി തീര്‍ക്കാന്‍ പലതവണ ശ്രമം നടന്നെങ്കിലും പരാതിക്കാര്‍ ഉറച്ചു നിന്നതുകൊണ്ട് മാത്രമാണ് സംഭവം വെളിച്ചം കണ്ടത്. മലപ്പുറത്തിനടുത്ത് പറപ്പൂരുള്ള സ്ഥലത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ നാളുകളോളം ലൈംഗികമായി ഉപയോഗിച്ച ശേഷം ഡോക്ടറുടെ അടുത്ത് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തു വരുന്നത്. രക്ഷിതാക്കള്‍ക്ക് ഇതില്‍ പരാതിയില്ലെന്ന നിലപാടും കേരള മനസാക്ഷിയെ ഞെട്ടിച്ചു.
കേരളത്തില്‍ മാത്രമല്ല ലോകത്തിന്‌റെ പലഭാഗത്തു നിന്നും അധ്യാപകരില്‍ നിന്നുളള ലൈംഗിക ചൂഷണ വാര്‍ത്തകള്‍ വര്‍ധിച്ചു വരികയാണ്. ഏതാനും നാളുകള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക പിടിയിലായിരുന്നു. നാലു വിദ്യാര്‍ഥികളുമായി ബന്ധം പുലര്‍ത്തിയിരുന്ന അധ്യാപികയ്ക്ക് പ്രായം വെറും 26 ആണെന്ന സംഗതിയും ഈ അവസരത്തില്‍ നാം ഓര്‍ക്കണം. നാലു പേരില്‍ ഒരാളാണെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും. നാലു വര്‍ഷം തടവു ശിക്ഷയാണ് കോടതി അധ്യാപികയ്ക്ക് വിധിച്ചത്. അധ്യാപിക വിദ്യാര്‍ഥി എന്ന പവിത്രമായ ബന്ധത്തിനു മേല്‍ കരി പുരളുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നാം രക്ഷിതാക്കളുടെ മാനസികാവസ്ഥയെ എന്താണെന്ന് ഗാഢമായി ചിന്തിക്കണം.
ചെറു ക്ലാസുകള്‍ മുതല്‍ ദൂരെദേശങ്ങളില്‍ പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ വരെ എത്രത്തോളം സുരക്ഷിതരാണെന്നും ഇവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും മറ്റ് അധികാരികള്‍ക്കും എത്രത്തോളം ഇവരുടെ മേല്‍ സുരക്ഷയുടെ കവചം തീര്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നും ഈ അവരത്തില്‍ നാം ഓര്‍ക്കണം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള പൊലീസ് ലോക്കപ്പുകളില്‍ വരെ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കിയ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപിക്കാന്‍ സമയമായെന്നതിനറെ സൂചനയും നമുക്കിവിടെ കാണാം. ലൈംഗിക ചൂഷണക്കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് വധശിക്ഷ തന്നെ നടപ്പാക്കണമെന്ന പൊതു നിര്‍ദ്ദേശമുയരുന്നതും ഈ അവസരത്തില്‍ നാം ഓര്‍ക്കണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോക്‌സോ നിയമത്തില്‍ വധശിക്ഷ നടപ്പിലാക്കമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്‌റെ ശുപാര്‍ശയും ഇത്തരം നിയമങ്ങള്‍ക്ക് സമൂഹത്തിന് നല്‍കാന്‍ കഴിയുന്ന സുരക്ഷയ്ക്കു മാറ്റു കൂട്ടും. വരും ദിവസങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ലോകം കേള്‍ക്കാതിരിയ്ക്കട്ടെ. സുരക്ഷയുടെ ദേവാലയങ്ങളായി മാറാനും നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയട്ടെ.
Post Your Comments