ലണ്ടന്‍: തീവ്രവാദം കയറ്റി അയയ്ക്കുന്നവരോട് മൗനം പാലിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരിട്ട് യുദ്ധം ചെയ്യാന്‍ സാധിക്കാത്തവരാണ് തീവ്രവാദികളെ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ തിരിച്ചടി വാങ്ങിയിരിക്കും. ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പീഡനങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കരുത്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ആശങ്കയുളവാക്കുന്നു.പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്ന മാതാപിതാക്കള്‍ ആണ്‍കുട്ടികളെയും ചോദ്യം ചെയ്യാന്‍ തയ്യാറാകണം മോദി പറഞ്ഞു.
രാജ്യം എന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. അതെന്നെ സംബന്ധിച്ചിടത്തോളം വളരെ മഹത്തരമായ കാര്യമാണ്. പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഞാന്‍ തളരാറില്ല. കാരണം,എന്റെ പ്രതീക്ഷ നശിക്കുന്ന അതേനിമിഷം ജോലി ചെയ്യാനുള്ള ഊര്‍ജവും നശിച്ചുപോവും. ജീവിതത്തോടുള്ള ത്വര ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്ക്കുമുണ്ടെന്നതില് ഞാന്‍ അതിയായി സന്തോഷിക്കുന്നു.
also read:മോദിയെ പുകഴ്ത്തൽ : കെ വി തോമസിനോട് കോൺഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു
റെയില്‍വേസ്റ്റേഷനില്‍ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്ന് പറയാന്‍ എളുപ്പമാണെങ്കിലും ആ യാത്ര വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതാണെന്ന് മോദി പറഞ്ഞു. റെയില്‍വേസ്റ്റേഷനില്‍ ചായക്കച്ചവടക്കാരനായി ജീവിതം തുടങ്ങിയ വ്യക്തിയാണ് താന്‍. ആ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചെന്നും ഭാരത് കീ ബാത്,സബ്കെ സാത് പരിപാടിയില്‍ മോദി പറഞ്ഞു.
പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്ബോള്‍ ഞാന്‍ തളരാറില്ല. കാരണം,എന്റെ പ്രതീക്ഷ നശിക്കുന്ന അതേനിമിഷം ജോലി ചെയ്യാനുള്ള ഊര്‍ജവും നശിച്ചുപോവും.
ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി അത്രയധികമാണ്. ആദി ശങ്കരന്റെ ദര്ശനങ്ങളനുസരിച്ചാണ് താന്‍ ജീവിച്ചതെന്നും മോദി അഭിപ്രായപ്പെട്ടു.
ഒരുവന് അവനവനില്‍ തൃപ്തി കണ്ടെത്തുന്നതോടെ അവന്റെ ജീവിതം അവസാനിക്കുകയാണ്. ജീവിതത്തോടുള്ള ത്വര ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്ക്കുമുണ്ടെന്നതില് ഞാന്‍ അതിയായി സന്തോഷിക്കുന്നു.- പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments