മുംബൈ ; ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന്.
ഈ മാസത്തെ ഐഎംഎഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കില്‍ പറയുന്നു.
നേരത്തെ ആറാം സ്ഥാനത്തായിരുന്ന ഫ്രാന്‍സിനെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. ജിഡിപിയില്‍ അമേരിക്ക, ചൈന, ജപ്പാന്‍,ജര്‍മനി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. നോട്ട് നിരോധനം,ജി എസ് ടി എന്നിവയുടെ പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ ഇന്ത്യക്കു സാധിച്ചെന്ന് ലോകബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇവ രണ്ടും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിച്ചുവെന്ന കാര്യം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.
2017 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.7 ശതമാനമാണ് ഐ എം എഫ് കണക്കാക്കിയിരുന്നതെങ്കിൽ 2018ല്‍ 7.4 ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഐഎംഎഫ്കണക്കാക്കിയിരിക്കുന്നത്.
Also Read ;“ഈ സ്ഥലത്ത്” നിന്നും ആളുകള്‍ തൊഴില്‍ വിട്ടു പോകുന്നതിനു കാരണം!
Post Your Comments