ടെക്‌നോളജി രംഗത്ത് സാധ്യതകള്‍ വര്‍ധിച്ചു വരുന്ന ഘട്ടത്തില്‍ “ഈ സ്ഥലത്തു” നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലുപേക്ഷിക്കുന്നത് ഇതേ രംഗത്തു നിന്ന്. ലിങ്ക്ഡ് ഇന്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക പ്രദേശത്തു നിന്നുമാണ് കൂടുതല്‍ ആളുകള്‍ തൊഴില്‍ വിട്ടു പോകേണ്ടി വരുന്നത്. ഇവിടെയുള്ള കമ്പനികളില്‍ തൊഴിലാളികളെ മാറ്റിയെടുക്കുന്നതില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ തന്നെ കമ്പനികള്‍ വിട്ടു പോകുന്നവരുടെ എണ്ണം 12.3 ശതമാനമായി വര്‍ധിച്ചു. പ്രഫഷണല്‍ സേവനങ്ങളില്‍ ഇത് 11.1 ശതമാനവും ടെലികമ്മ്യുണിക്കേഷന്‍ രംഗത്ത് 9.65 ശതമാനവുമാണ്.
കരിയറിലെ വളര്‍ച്ചയുടെ മാന്ദ്യം മൂലം ജോലി ഉപേക്ഷിക്കുന്നവര്‍ 45 ശതമാനമാണ്. നേതൃത്വത്തിലെ തൃപ്തിക്കുറവു മൂലം 41 ശതമാനം പേര്‍ ജോലി ഉപേക്ഷിക്കുന്നുവെന്നും തൊഴില്‍ സാഹചര്യത്തോടുള്ള മടുപ്പ് മൂലം 36 ശതമാനം ആളുകള്‍ പിരിഞ്ഞു പോകുന്നുവെന്നും കണക്കുകള്‍ പറയുന്നു. കൂടുതല്‍ ചലഞ്ചിങ് ആയുള്ള ജോലിയ്ക്കായി 36 ശതമാനം പേരാണ് നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നത്. തൊഴില്‍ മേഖലയില്‍ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നതില്‍ കമ്പനികള്‍ക്കിടയിലുള്ള മത്സരവും തൊഴില്‍ മേഖലയിലെ ഈ പിരിഞ്ഞു പോകലിന് കാരണമാകുന്നുണ്ട്. മികച്ച ശമ്പളവും തൊഴില്‍ അവസരവും തൊഴിലാളികളെ ജോലി മാറുവാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ലിങ്ക്ഡ് ഇന്‍ മിഡില്‍ ഈസ്റ്റ് തലവന്‍ അലി മേത്തര്‍ പറയുന്നു.
Post Your Comments