കരുനാഗപ്പള്ളി: യാത്രക്കിടെ ബസില്‍ ഹൃദയാഘാതം അനുഭവപ്പെട്ടയാള്‍ക്ക് രകഷകരായി ഡ്രൈവറും കണ്ടക്ടറും. ഹൃദായാഘാതത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ബസില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട് ഇരുവരുടെയും സമയോചിത ഇടപെടലാണ് യാത്രക്കാരന് ജീവന്‍ തിരകെ കിട്ടിയത്. യാത്രക്കാരന്റെ പ്രാഥമിക ചികില്‍സയ്ക്കുള്ള പണവും ഇരുവരും ചേര്‍ന്ന് ആശുപ്രതിയില്‍ നല്‍കിയിരുന്നു.
കെഎസ്ആര്‍ടിസിയിലെ കരുനാഗപ്പള്ളി സ്റ്റേഷനില്‍നിന്നു സര്‍വീസ് നടത്തുന്ന കരുനാഗപ്പള്ളി അഴീക്കല്‍ ബസിലാണ് സംഭവം. കാട്ടില്‍കടവ് കണ്ടത്തില്‍ ജയകുമാറിനാണ് (63) ബസില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത്. ബസിലെ കണ്ടക്ടര്‍ തൊടിയൂര്‍ സ്വദേശി സന്തോഷ്‌കുമാര്‍, ഡ്രൈവര്‍ മൈനാഗപ്പള്ളി സ്വദേശി താജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന ജയകുമാറിനെ സമീപത്തുള്ള ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജയകുമാറിനെ കൃത്യസമയത്ത് എത്തിക്കാനായതിനാലാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 8.10ന് ആലുംപീടിക പട്ടശേരിമുക്കിനു സമീപത്ത് വച്ച് ഇന്നലെയാണ് ജയകുമാര്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണത്.
കണ്ടക്ടറുടെ നിര്‍ദേശം പ്രകാരം ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജയകുമാറിനെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആലുംപീടികയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടു പോയി. അവിടെ ഡോക്ടര്‍ എത്താന്‍ വൈകുമെന്ന വിവരം ലഭിച്ചതോടെ ഇരുവരും യാത്രക്കാരനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചിത്രം കടപ്പാട്: മനോരമ
Post Your Comments