കൊച്ചി: പെരുമ്പാവൂരില്‍ സിപിഎം പഞ്ചായത്തംഗം എം.എ സലീമിന്റെ വീട്ടില്‍ കയറി നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സിഐടിയു പ്രവര്‍ത്തകകനാണെന്ന് റിപ്പോർട്ട്. കേസിലെ പ്രതിയായ ചന്ദനകുമാറാണ് തിരുവനന്തപുരം ചാലയില്‍ സിഐടിയുവിന് കീഴില്‍ ചുമട്ടുതൊഴിലാളിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇയാൾ മാർത്താണ്ഡം സ്വദേശിയാണ്.
Read Also: വ്യാജ ഹർത്താലിന് പിന്നിൽ വര്‍ഗീയ സംഘടനകളുടെ തിരക്കഥ: ഡിജിപി
തന്റെ വാടക വീട്ടില്‍ നടന്ന സംഭവത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ പ്രതിയായതിനാലാണ് സിപിഎം നേതാവ് കൂടിയായ സലിം ഇടപെട്ടതെന്നാണ് സൂചന. അതേസമയം കുട്ടിയുടെയും അമ്മയുടെയും മൊഴിയും, കേസിലെ നിര്‍ണായക ഘടകമായ ഫോണ്‍ സംഭാഷണവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.
Post Your Comments