ദുബായ്: പഞ്ചനക്ഷത്ര ഹോട്ടലിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചപ്പോൾ ജിയോഫ്രിക്കും ഭാര്യ ഹെർലി ഹെരേരയ്ക്കും ഒരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം. ഏറെ കാലമായിദമ്പതികൾ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം നടത്താൻ ഇരുവരും ദുബായിലെ ജോലി രാജിവെച്ചു. ശേഷം സ്വതം നാടായ ഫിലിപ്പിനിലേക്ക് മടങ്ങി. അവിടെ ഒരു റെസ്‌റ്റോറന്റ് തുടങ്ങി.
also read:ദുബായിൽ 18 മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം യുവാവ് പുതുജീവിതത്തിലേക്ക്
ജിയോഫ്രി ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫായിരുന്നു , ഭാര്യ അതെ ഹോട്ടലിലെ ഹ്യുമൻ റിസോർസ് വിഭാഗത്തിലെ ഉദ്യോഹഗസ്ഥയും. ഇരുവർക്കും ഉയർന്ന ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. ഇരുവർക്കും റെസ്റ്റോറന്റ് മേഖലയിൽ വേണ്ട പരിചയവും അനുഭവസമ്പത്തും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങിയപ്പോൾ ഈ അനുഭവസമ്പത് ഇരുവർക്കും സഹായകകരമായി. തങ്ങളുടെ നാട്ടുകാർക്ക് നല്ല ഭക്ഷണവും സൗകര്യവും ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ചെയ്യുന്ന ജോലിയിൽ സംതൃപ്തിയുണ്ട്. ഇത് തന്നെയായിരുന്നു ഞങ്ങളുടെ സ്വപ്‌നം ദമ്പതികൾ പറയുന്നു. ഹോട്ടലിനെ കുറിച്ച് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.
Post Your Comments